Monday, 7 August 2017

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി

ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കേരളാ ഹൈക്കോടതി നീക്കി. 2013 മെയിൽ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ കോഴവിവാദത്തിൽ പോലീസ് അറസ്റ് ചെയ്തതോടെ ബിസിസിഐ താരത്തെ വിലക്കുകയായിരുന്നു. എന്നാൽ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ പട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മുടന്തൻ ന്യായങ്ങൾ നിരത്തി ബിസിസിഐ വിലക്ക് നീക്കാൻ തയ്യാറായിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാൻ കഴിയാതിരുന്ന ശ്രീ കേരളാ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരിക്കുകയാണ് ഒത്തുകളി വിവാദത്തില്‍ താരം അറസ്റ്റില്‍ ആകുന്നത്. തന്റെ വിലക്ക് നീക്കാന്‍ പലതവണ ശ്രീശാന്ത് ബിസിസിഐ യെ സമീപിച്ചിരുന്നെങ്കിലും അനുകൂല തീരുമാനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. തുടര്‍ന്നാണ് ശ്രീശാന്ത് കേരളാ ഹൈക്കോടതിയെ സമീപിച്ചത് 

തന്റെ കരിയറിലെ നിർണ്ണായക വർഷങ്ങൾ കവർന്നെടുത്ത കേസിന്റെ വിധി കാത്ത് ശ്രീശാന്ത് കേരളാ ഹൈക്കോടതിയിൽ എത്തിയിരുന്നു. തന്നെ അനുകൂലിച്ച തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ശ്രീശാന്ത് നന്ദി പറഞ്ഞു. ഇന്ത്യയിലെ മികച്ച പേസ് ബൗളർമ്മാരിൽ ഒരാളായ ശ്രീ എന്നു ക്രിക്കറ്റിൽ തിരിച്ചെടുമെന്നു കാത്തിരിക്കുകയാണ് ആരാധകർ.







No comments:

Post a Comment