Monday, 7 August 2017

ബ്ലാസ്റ്റേഴ്‌സിന് പുതിയ റെക്കോര്‍ഡ്‌.

അങ്ങനെ  മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിന്   മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡ്‌. ഫെയ്സ്ബുക്കിൻറെ ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഐഎസ്എല്‍ ഔദ്യോഗിക അക്കൗണ്ടിനെ മറികടന്നാണ് ബ്ലാസ്റ്റേഴ്‌സ് ചരിത്രം രചിച്ചത്. രണ്ട് ലക്ഷത്തി നാല്‍പത്തി ഏഴായിരം ഫോളോവേഴ്‌സുള്ള ഐ എസ് എല്‍  ഒഫീഷ്യല്‍ അകൗണ്ടിനേ  രണ്ട് ലക്ഷത്തി നാല്‍പത്തി എണ്ണായിരം ഫോളോവേഴ്‌സുമായി ആണ് ബ്ലാസ്റ്റേഴ്‌സ്  മറികടന്നത്.



ഇതിനു മുന്‍പും ആരാധക പിന്തുണ തെളിയിക്കുന്ന നിരവധി റെക്കോര്‍ഡുകള്‍ ബ്ലാസ്റ്റേഴ്‌സ്  സ്വന്തമാക്കിയിട്ടുണ്ട്. ലോകക്ലബ്ബുകള്‍ക്ക് ഇടയില്‍ 25 ലക്ഷത്തിലധികം സോഷ്യല്‍ മീഡിയ ആരാധക പിന്തുണയോടെ  എണ്‍പതാമതാണ്  ഡിജിറ്റല്‍ ആരാധകര്‍ക്കിടയിലെ ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. അതേപക്ഷം മികച്ച തയ്യാറെടുപ്പുകളോടു കൂടിയാണ് ടീം ഇത്തവണ ഇറങ്ങുന്നത്.  ആരാധക മനസറിഞ്ഞു തയ്യാറാക്കാന്‍ കഴിഞ്ഞതും മികച്ച പരിശീലക സാനിധ്യവും ടീമിന്  ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടുന്നത്

No comments:

Post a Comment