Wednesday, 16 August 2017

നന്മയുടെ കരങ്ങള്‍. .



അത്യാവശ്യ സമയത്ത് കൈത്താങ്ങായി വന്ന അപരിചിതനായ ഓട്ടോഡ്രൈവറെ നന്ദിയോടെ ഓര്‍ക്കുകയാണ് ആദര്‍ശ്. ഒരു പരിച്ചയുമില്ലാതെ ഓട്ടോയില്‍ കയറി യാത്ര തുടങ്ങിയപ്പോഴും ആദര്‍ശ് കരുതിയിരുന്നില്ല പ്രഭാകരന്‍ ചേട്ടന്‍ തന്റെ  ജീവിതത്തിലെ മറക്കാന്‍പറ്റാത്ത ഒരാളായി മാറുമെന്നു. അവിചാരിതമായി എത്തിയ ആ കൈതാങ്ങിനു നന്ദി പറയുകയാണ്‌ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ  ആദര്‍ശ്. നന്മയുടെ അംശം  വറ്റാത്ത പ്രഭാകരന്‍ ചേട്ടനെ പോലെ ഉള്ളവര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നത് തന്നെ അശ്വാസകരവും അഭിമാനകരവും ആണ്.

ആദര്‍ശിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ :-

ഒരു പക്ഷേ നിങ്ങളിൽ പലരും അഭിമുഖീകരിച്ച ഒരു സന്ദർഭമാകും ഇത് . "ഈ ഫോട്ടോ യിൽ എന്നോടൊപ്പം കാണുന്ന വ്യക്തി പ്രഭാകരൻ ചേട്ടൻ.... ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു നിന്നും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ യാത്രയിലാണ് . എന്റെ ഒരു ആശയ പിശകു മൂലം എനിക്ക് ട്രെയിൻ നഷ്ട്ടപ്പെടും എന്ന അവസ്ഥയിൽ ആണ് ഞാൻ ഈ ചേട്ടന്റെ ഓട്ടോയിൽ എത്തുന്നത് സമയം ഈ മാസം 9 തീയതി വൈകുന്നേരം 4.33 ന്, എന്റെ ട്രെയിൻ കൊച്ചുവേളിയിൽ നിന്നും 4.45നും .... ട്രാഫിക് നിറഞ്ഞ സിറ്റി ട്രെയിൻ നഷ്ട്ടപ്പെടുമെന്ന് ഞാൻ ഏകദേശം ഉറപ്പിച്ചു. എന്നിട്ടും അദ്ദേഹം എന്നെ സമാധാനിപ്പിച്ച് യാത്ര തുടങ്ങിയിരുന്നു. ട്രാഫിക്കിനിടയിലൂടെ 4.47 അദ്ദേഹം എന്നെ സ്റ്റേഷനിലെത്തിച്ചു. അദ്ദേഹത്തിനു ഓട്ടോ കൂലി പോലും കൊടുക്കാതെ ഞാൻ അകത്തേക്ക് ഓടി.... അപ്പോഴേക്കും ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു: എന്റെ കണ്ണുകളെ സാക്ഷി നിർത്തി അത് പോകുന്നത് മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു. പിറകെ ഓടാൻ ശ്രമിച്ചെങ്കിലും അത് ഞാൻ ഉപേക്ഷിച്ചു.ഈ ബാംഗ്ലൂർ യാത്ര ഞാനും കുട്ടുകാരും പ്ലാൻ ചെയ്തത് അത്ര പ്രതീക്ഷയോടെ ആയിരുന്നു. പിന്നെ ആകെ അവശേഷിക്കുന്നത് 5 മണിക്ക് പുറപ്പെടുന്നത് യശ്വന്ത് എക്സ്പ്രസ്സാണ്, പക്ഷേ എന്റെ കൈയിൽ അവശേഷിക്കുന്നത് 150 രൂപ മാത്രമായിരുന്നു .... അടുത്തെങ്ങും ATM ഇല്ലായിരുന്നു'ATM അന്വേഷിച്ചു പോയാൽ ഈ െടയിനും നഷ്ടമാകും: ഈ യാത്രയും ഇല്ലാതാക്കും.... പൈസ ചോദിക്കാൻ പരിചയക്കാരാരുമില്ല.... ഡിജിറ്റൽ പ്രോസസ്സ് വർക്ക് ചെയ്യാത്ത അവസ്ഥയും .... അവസാനം ഒരു രക്ഷയുമില്ലാതെ ഞാൻ ചേട്ടനോട് തന്നെ കാശ് കടം ചോദിച്ച് .... വെറും 15 മിനിറ്റ് യാത്രാ ദൈർഘ്യത്തിൽ അദ്ദേഹം എനിക്ക് വച്ചു നീട്ടിയത് 500 രൂപ. നന്മയുടെ ഒരു കൈകളോ അതോ ദൈവത്തിന്റെ ഒരു കൈത്താങ്ങോ നല്കിയ ഒന്നാണ് ആ യാത്ര എന്നു പറയാൻ എനിക്കു തോന്നിയ നിമിഷം... ഒരു മൊബൈൽ നമ്പറിൽ മാത്രം 500 രൂപ നല്കിയും യാത്രയ്ക്ക് ഇനിയും കാശ് വേണമോ എന്ന് ചോദിച്ച ഈ ചേട്ടന്റെ ആ നന്മയും'' നന്മ നിറഞ്ഞ മനസ്സും നമ്മളിൽ പലരും വിവിധ സന്ദർഭങ്ങളിൽ അറിഞ്ഞിട്ടുണ്ടാകും. അതാണ് പറയുന്നത് ചിലർ "നമ്മളെ വിസ്മയിപ്പിക്കും തന്റെ പ്രവർത്തികളിലൂടെ " ഒരു നന്ദി കൊണ്ട് അവസാനിപ്പിക്കുന്നില്ല:

No comments:

Post a Comment