Saturday, 19 August 2017

ബ്ലൂവെയ്ൽ; നിങ്ങൾ അറിയാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ !!!

ലോകത്തെ ഭീതിപ്പെടുത്തുന്ന ബ്ലുവെയ്‌ൽ ഗെയിം ശരിക്കും ഒരു ഗെയിമല്ലെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. ശരിക്കും ഡൗൺലോഡ് ചെയ്ത് കളിക്കുന്ന ഗെയിമോ, പ്ലേ സ്റ്റോർ, ഐസ്റ്റോർ പോലുള്ള ഇടങ്ങളിൽ നിന്ന് ലഭിക്കുന്ന ആപ്പോ അല്ല. മറിച്ച് ചാറ്റ്, ഫോറങ്ങൾ, സോഷ്യൽമീഡിയ വഴിയാണ് ഈ കില്ലർ മിഷൻ വ്യാപിക്കുന്നതും കണ്ടെത്തുന്നതും.

ബ്ലൂവെയ്ൽ ഗെയിമിനെക്കുറിച്ച് നിങ്ങൾ അറിയാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ

1. നിങ്ങളുടെ മൊബൈലിലേക്കോ കംപ്യൂട്ടർലേയ്ക്കോ ‍ഡൗൺലോഡ് ചെയുന്ന തരം ഒരു ഗെയിം/അപ്ലിക്കേഷൻ/സോഫ്റ്റ്‌വെയർ അല്ല ബ്ലൂവെയ്ൽ. മറിച്ച് നവ മാധ്യമങ്ങളിലൂടെ നിങ്ങളിലേക്കെത്തുന്ന ഒരു പ്ലാൻ ആണ്. ആ പ്ലാൻ അനുസരിച്ചു നിങ്ങളെ പ്രവർത്തിപ്പിക്കുകയാണ് ലക്‌ഷ്യം. 
2. ബ്ലൂവെയ്ൽ കളിക്കുന്നത് വഴി നിങ്ങളെ കൂടുതൽ അറിയുന്ന വെയ്ൽ അഥവാ അഡ്മിനിസ്ട്രേറ്റർ നിങ്ങൾ അറിഞ്ഞും അറിയാതെയും നിങ്ങളുടെ വ്യക്തിപരമായ രേഖകൾ കൈക്കലാക്കുന്നു. ഉദാഹരണത്തിന് നിങ്ങളുടെ ഫോണിലെ ചിത്രങ്ങൾ, വിഡിയോകൾ, മറ്റു സന്ദേശങ്ങൾ എന്നിവ. ഇതു ഉപയോഗിച്ച് ഇരയെ മാനസികമായി പീഡിപ്പിക്കാനും ഗെയിമിൽ നിലനിർത്താനും അവർക്ക് കഴിയുന്നു. 
3. ബ്ലൂവെയ്ൽ - ആരംഭം റഷ്യയിലെ സാമൂഹ്യ മാധ്യമങ്ങളിലെ (പേര് പരാമർശിക്കുന്നില്ല) രഹസ്യ ഗ്രൂപ്പുകളിൽ നിന്നുമാണ്.
4. 50 ഓളം വരുന്ന ചെറു ടാസ്കുകളിലൂടെ ഇര മരണഭയം ഇല്ലാതാകുകയും ഒടുവിലെ ടാസ്കിൽ അവർ സ്വയം മരണത്തിനു കീഴ്‌പ്പെടുകയും ചെയ്യുന്നു.
5. ക്യുറേറ്റർ/വെയ്ൽ ഇരയുടെ മരണ തീയതി മുൻകൂട്ടി അറിയിക്കും, അത് ഇര അനുസരിക്കുകയും ചെയ്യും.
6. തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെയാണ് ബ്ലുവെയ്ൽ സഞ്ചരിക്കുന്നത്, മരണപ്പെട്ട കുട്ടികൾ 'ബ്ലുവെയ്ൽ' ഇരകൾ ആണെന്ന് സ്ഥാപിക്കാൻ തെളിവുകൾ ബാക്കി വയ്ക്കാറില്ല. അവിടെയാണ് ക്യുറേറ്ററിന്റെ മറ്റൊരു ചതി ഒളിഞ്ഞിരിക്കുന്നത്.

7 . ഫേസ്ബുക്ക്, വാട്സാപ്പ്, ഗൂഗിൽ എന്നിവയ്ക്കപ്പുറമാണ് ഇന്റർനെറ്റ് എന്ന ലോകം. അവിടെയെത്തി ഇത്തരം മാരക ഗെയിംസിനെ നശിപ്പിക്കുക എന്നത് അസാധ്യമായി തുടരുന്നു.
8. ബ്ലുവെയ്ൽ ഏറ്റവും അധികം ടാർഗറ്റ് ചെയുന്നത് ആൺകുട്ടികളെ ആണ്.
9. ഗെയിന്റെ ഒരു ഘട്ടത്തിൽ കൂടെ ഉള്ളവരെയും ഗെയിമിലേക്ക് കൊണ്ടുവരാൻ ആവശ്യപെടുന്നു..! അവരാണ് പുതിയ ഇര...

Friday, 18 August 2017

പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..!!കൊച്ചി: കേരളത്തില്‍ കൊച്ചി കേന്ദ്രമാക്കി  പുരുഷ വേശ്യാവൃത്തി വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് ഇത്തരം ശരീരവ്യാപാരം പൊടിപൊടിക്കുന്നത് എന്നാണ് അറിയുന്നത്. മെയില്‍ എസ്‌കോര്‍ട്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ‘പുരുഷവാണിഭം’ കൊച്ചിക്ക് പുറമേ തിരുവനന്തപുരവും കോഴിക്കോടുമെല്ലാം അരങ്ങേറുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലും മുംബൈയിലും ചെന്നൈയിലുമെല്ലാം മെയില്‍ എസ്‌കോര്‍ട്ടിംഗ് എന്നത് പുതുമയല്ല. അതായത് വാടകയ്ക്ക് പുരുഷന്മാരെ ലഭിക്കും. ഭര്‍ത്താക്കന്മാരെന്ന വ്യാജേന ഒന്നോ രണ്ടോ ദിവസം പുരുഷന്മാര്‍ക്കൊപ്പം ചെലവിടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഇടപാടുകാര്‍. സ്വവര്‍ഗരതിയില്‍ താല്പര്യമുള്ളവരും കുറവല്ല. ആഡംബരവും അരാജകത്വവും നിറഞ്ഞ ജീവിതം നയിക്കുന്ന സ്ത്രീകളും സ്വവര്‍ഗരതിക്കാരും ചില സമ്പന്നരായ വീട്ടമ്മമാരുമാണ് പുരുഷന്മാരെ കാമപൂര്‍ത്തിക്കായി ദിവസവാടകയ്‌ക്കെടുക്കുന്നതിലേറെയും. ആരോഗ്യവും സൗന്ദര്യവുമുള്ള പുരുഷന്മാര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായും വിനോദസഞ്ചാരത്തിനായും കേരളത്തിലെത്തുന്നവരാണ് ഇടപാടുകാരില്‍ ചിലര്‍. ഐടി ഫീല്‍ഡില്‍ ജോലി നോക്കുന്നവരും ഇത്തരക്കാരെ തേടി പോകുന്നത് കുറവല്ല. ഒരു വര്‍ഷം മുമ്പ് ഇത്തരത്തിലൊരു സംഘത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്ന് കവടിയാര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നയാളാണ് പിടിയിലായത്. എന്നാല്‍, നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഇയാള്‍ പുറത്തിറങ്ങി. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണെന്നതാണ് മെയില്‍ എസ്‌കോര്‍ട്ടിംഗിന്റെ പ്രത്യേകത. പോക്കറ്റ് മണിക്കായി മെയില്‍ എസ്‌കോര്‍ട്ടിംഗിനായി പോകുന്ന കോളജ് വിദ്യാര്‍ഥികളുടെ എണ്ണവും കുറവല്ല. ഒരു രാത്രിക്ക് 5000 മുതല്‍ 10000 രൂപ വരെയാണ് പുരുഷന്മാര്‍ക്ക് നല്കുന്നത്. ഏജന്‍സിയുടെ കമ്മീഷന്‍ കഴിഞ്ഞാണിത്. ഇടപാടുകാര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ടിപ്പ് വേറെ. കൊച്ചിയിലെ ഒരു തിയറ്റര്‍ പരിസരത്തെ കോഫി ഹൗസ് ഇത്തരം മെയില്‍ എസ്‌കോര്‍ട്ടുകാരെ തപ്പാനെത്തുന്ന യുവതികളുടെ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ട്

വൈറല്‍ ആയി ഒരു കുറിപ്പ് ..!!


കെട്ടുന്നെങ്കില്‍ ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കെട്ടണം.... വെറും ചൊവ്വാദോഷക്കാരിയല്ല..... കെട്ടിന്‍റെ എട്ടാം നാള്‍ കെട്ടിയോന്‍ തട്ടിപ്പോവുമെന്ന് ജാതകത്തിലുള്ള ഒരു ചൊവ്വാദോഷക്കാരിയെ .... ! ആ എട്ടു ദിവസവും അവള്‍ ഞാന്‍ കെട്ടിയ താലി മുറുകെ പിടിച്ച് എനിക്കായി മനമുരുകി പ്രാര്‍ത്ഥിക്കും ..
ആ എട്ടു ദിവസവും ,വഴികണ്ണുമായി മുപ്പത്തിമുക്കോടി ദൈവങ്ങളേയും വിളിച്ച് അവളെന്‍റെ വരവും കാത്തിരിക്കും... ആ എട്ടു ദിവസവും അവളെന്‍റെ നെഞ്ചില്‍  കിടന്ന് ഉറങ്ങാതെ എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനമറിയും.... ആ എട്ടു ദിവസവും അവളുടെ ചുണ്ടുകള്‍ എനിക്കായി മാത്രം മന്ത്രിക്കും , ആ കണ്ണുകള്‍ എനിക്കായി മാത്രം  തുളുമ്പും , ആ ഹൃദയം എനിക്കായി മാത്രം തുടിക്കും , ആ കാതുകള്‍ എന്‍ സ്വരത്തിനായി മാത്രം കാതോര്‍ക്കും..... ആ എട്ടു നാള്‍ എനിക്കവള്‍ വാത്സല്ല്യമേകുന്ന അമ്മയാകും.... അനുസരിപ്പിക്കുന്ന അനിയത്തിയാവും... ശാസിക്കുന്ന ചേച്ചിയാവും.... എന്നിട്ടാ എട്ടാം നാളിന്‍റെ അന്ത്യയാമത്തില്‍ ഞങ്ങളൊരുമിച്ചാ മട്ടുപ്പാവില്‍ നിന്ന് ആകാശത്തേക്ക് നോക്കി ചൊവ്വയോട്  ഒരുപാട് നന്ദി പറയും, ഞങ്ങളുടെ മനസ്സുകളെ ഒരുമിച്ച് സ്നേഹിക്കാന്‍ പഠിപ്പിച്ചതിന് , ഞങ്ങളെ മനസ്സുകളെ ഒന്നായി ചിന്തിപ്പിച്ചതിന്, ഞങ്ങളുടെ ഹൃദയം ഒരുപോല്‍ തുടിപ്പിച്ചതിന് , എല്ലാത്തിനുമുപരി ഞങ്ങളുടെ ജീവിതത്തിന് ശക്തമായൊരു അടിത്തറയേകിയതിന്.... ആ നന്ദി പറച്ചില്‍ കേട്ടാവണം ഞങ്ങള്‍ക്കായി  ഒന്‍പതാം നാള്‍ പുലരേണ്ടത്.....!!.... ആ പുലരിയില്‍ നിന്നാവണം ഈ ജന്മം മുഴുവനുമുള്ള പുലരികള്‍ക്ക് തുടക്കം....!!

കടപ്പാട്: ഫേസ്ബുക്ക്

Wednesday, 16 August 2017

നന്മയുടെ കരങ്ങള്‍. .അത്യാവശ്യ സമയത്ത് കൈത്താങ്ങായി വന്ന അപരിചിതനായ ഓട്ടോഡ്രൈവറെ നന്ദിയോടെ ഓര്‍ക്കുകയാണ് ആദര്‍ശ്. ഒരു പരിച്ചയുമില്ലാതെ ഓട്ടോയില്‍ കയറി യാത്ര തുടങ്ങിയപ്പോഴും ആദര്‍ശ് കരുതിയിരുന്നില്ല പ്രഭാകരന്‍ ചേട്ടന്‍ തന്റെ  ജീവിതത്തിലെ മറക്കാന്‍പറ്റാത്ത ഒരാളായി മാറുമെന്നു. അവിചാരിതമായി എത്തിയ ആ കൈതാങ്ങിനു നന്ദി പറയുകയാണ്‌ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ  ആദര്‍ശ്. നന്മയുടെ അംശം  വറ്റാത്ത പ്രഭാകരന്‍ ചേട്ടനെ പോലെ ഉള്ളവര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നത് തന്നെ അശ്വാസകരവും അഭിമാനകരവും ആണ്.

ആദര്‍ശിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ :-

ഒരു പക്ഷേ നിങ്ങളിൽ പലരും അഭിമുഖീകരിച്ച ഒരു സന്ദർഭമാകും ഇത് . "ഈ ഫോട്ടോ യിൽ എന്നോടൊപ്പം കാണുന്ന വ്യക്തി പ്രഭാകരൻ ചേട്ടൻ.... ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു നിന്നും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ യാത്രയിലാണ് . എന്റെ ഒരു ആശയ പിശകു മൂലം എനിക്ക് ട്രെയിൻ നഷ്ട്ടപ്പെടും എന്ന അവസ്ഥയിൽ ആണ് ഞാൻ ഈ ചേട്ടന്റെ ഓട്ടോയിൽ എത്തുന്നത് സമയം ഈ മാസം 9 തീയതി വൈകുന്നേരം 4.33 ന്, എന്റെ ട്രെയിൻ കൊച്ചുവേളിയിൽ നിന്നും 4.45നും .... ട്രാഫിക് നിറഞ്ഞ സിറ്റി ട്രെയിൻ നഷ്ട്ടപ്പെടുമെന്ന് ഞാൻ ഏകദേശം ഉറപ്പിച്ചു. എന്നിട്ടും അദ്ദേഹം എന്നെ സമാധാനിപ്പിച്ച് യാത്ര തുടങ്ങിയിരുന്നു. ട്രാഫിക്കിനിടയിലൂടെ 4.47 അദ്ദേഹം എന്നെ സ്റ്റേഷനിലെത്തിച്ചു. അദ്ദേഹത്തിനു ഓട്ടോ കൂലി പോലും കൊടുക്കാതെ ഞാൻ അകത്തേക്ക് ഓടി.... അപ്പോഴേക്കും ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു: എന്റെ കണ്ണുകളെ സാക്ഷി നിർത്തി അത് പോകുന്നത് മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു. പിറകെ ഓടാൻ ശ്രമിച്ചെങ്കിലും അത് ഞാൻ ഉപേക്ഷിച്ചു.ഈ ബാംഗ്ലൂർ യാത്ര ഞാനും കുട്ടുകാരും പ്ലാൻ ചെയ്തത് അത്ര പ്രതീക്ഷയോടെ ആയിരുന്നു. പിന്നെ ആകെ അവശേഷിക്കുന്നത് 5 മണിക്ക് പുറപ്പെടുന്നത് യശ്വന്ത് എക്സ്പ്രസ്സാണ്, പക്ഷേ എന്റെ കൈയിൽ അവശേഷിക്കുന്നത് 150 രൂപ മാത്രമായിരുന്നു .... അടുത്തെങ്ങും ATM ഇല്ലായിരുന്നു'ATM അന്വേഷിച്ചു പോയാൽ ഈ െടയിനും നഷ്ടമാകും: ഈ യാത്രയും ഇല്ലാതാക്കും.... പൈസ ചോദിക്കാൻ പരിചയക്കാരാരുമില്ല.... ഡിജിറ്റൽ പ്രോസസ്സ് വർക്ക് ചെയ്യാത്ത അവസ്ഥയും .... അവസാനം ഒരു രക്ഷയുമില്ലാതെ ഞാൻ ചേട്ടനോട് തന്നെ കാശ് കടം ചോദിച്ച് .... വെറും 15 മിനിറ്റ് യാത്രാ ദൈർഘ്യത്തിൽ അദ്ദേഹം എനിക്ക് വച്ചു നീട്ടിയത് 500 രൂപ. നന്മയുടെ ഒരു കൈകളോ അതോ ദൈവത്തിന്റെ ഒരു കൈത്താങ്ങോ നല്കിയ ഒന്നാണ് ആ യാത്ര എന്നു പറയാൻ എനിക്കു തോന്നിയ നിമിഷം... ഒരു മൊബൈൽ നമ്പറിൽ മാത്രം 500 രൂപ നല്കിയും യാത്രയ്ക്ക് ഇനിയും കാശ് വേണമോ എന്ന് ചോദിച്ച ഈ ചേട്ടന്റെ ആ നന്മയും'' നന്മ നിറഞ്ഞ മനസ്സും നമ്മളിൽ പലരും വിവിധ സന്ദർഭങ്ങളിൽ അറിഞ്ഞിട്ടുണ്ടാകും. അതാണ് പറയുന്നത് ചിലർ "നമ്മളെ വിസ്മയിപ്പിക്കും തന്റെ പ്രവർത്തികളിലൂടെ " ഒരു നന്ദി കൊണ്ട് അവസാനിപ്പിക്കുന്നില്ല:

Tuesday, 15 August 2017

സ്വര്‍ണ്ണമല കണ്ടെത്തി, പവന് 5000 രൂപ ആകും!!!


മാറ്റ്‌സമോ: 60 കിലോമീറ്റർ ചുറ്റളവിൽ 4800 അടി ഉയരമുള്ള സ്വർണ മല ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ലോകത്തിൽ നിലവിൽ ഉപയോഗത്തിലിരിക്കുന്ന സ്വർണത്തിന്റെ നൂറ് മടങ്ങ് ഇരട്ടി സ്വർണശേഖരമുള്ള മലയാണ് ദക്ഷിണാഫ്രിക്കയിലെ മാറ്റ്‌സമോ കൾച്ചറൽ വില്ലേജിലെ കാടുകളിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഈ സ്വർണ മലയിൽ ഖനനം തുടങ്ങാൻ വേണ്ട സജീകരണങ്ങൾ നടത്താൻ പ്രാദേശിക സർക്കാർ നിർദേശം നൽകി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഖനനത്തിനു വേണ്ട സജീകരണങ്ങളുമായി മുന്നിൽ നിൽക്കുന്നത്. ഈ വൻ നിധി ശേഖരം പുറത്തു വന്നാൽ ലോകത്തിലെ സ്വർണ വില 5000 ഇന്ത്യൻ രൂപയിൽ താഴെയാകുമെന്നാണ് റിപ്പോർട്ട്.

ദക്ഷിണ അഫ്രിക്കയിലെ കൾച്ചറൽ വില്ലേജായ മാറ്റ്‌സമോയുടെ ഉൾകാടുകളിൽ ആദിവാസി ഗോത്രസമൂഹത്തിന്റെ സംരക്ഷണയിലുള്ള മലമുകളിൽ സ്വർണ സാന്നിധ്യം കണ്ടതിനെ തുടർന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷക സംഘം പരിശോധന നടത്തി വരികയായിരുന്നു. 100 കിലോമീറ്ററിലേറെ ചുറ്റളവുള്ള പതിനായിരം അടി ഉയരമുള്ള വൻ മലയാണ് ഇത്. ഈ മല പൂർണമായും കാടുകളാൽ ചുറ്റപ്പെട്ട് കിടക്കുകയാണ്.

അതുകൊണ്ടു തന്നെ ഈ മലയിലെ സ്വർണ സാന്നിധ്യം ഇതുവരെയും കണ്ടെത്തിയിരുന്നുമില്ല. ഈ കാടിനുള്ളിൽ കടക്കുന്നവരെ വിദ്യാഭ്യാസമില്ലാത്ത പുറം ലോകവുമായി ബന്ധമില്ലാത്ത ആദിവാസികളാണ് ഇതുവരെ നേരിട്ടിരുന്നത്. ഇവർക്കു പ്രാഥമിക വിദ്യാഭ്യാസം അടക്കം നൽകിയാണ് ഇപ്പോൾ ഗവേഷകർ കുന്നിൻ മുകളിലെ സ്വർണ സാന്നിധ്യം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഇതേ തുടർന്നു കഴിഞ്ഞ മാസമാണ് ഗവേഷക സംഘം തങ്ങളുടെ പ്രാഥമിക ഗവേഷണം പൂർത്തിയാക്കിയത്. നൂറ് കിലോമീറ്റർ വിസ്ത്രിതിയുള്ള മലയിൽ 60 കിലോമീറ്റർ വരെയുള്ള ഭാഗം സ്വർണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് 4800 അടി ഉയരം വരെ സ്വർണ സാന്നിധ്യമുണ്ടെന്നും ഗവേഷകർ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

പ്രകൃതിയ്ക്കും മലയ്ക്കും നാശമുണ്ടാകാത്ത രീതിയിൽ സ്വർണ ഖനനം ആരംഭിക്കുന്നതിനായാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
സ്വർണഖനനം പൂർത്തിയായാൽ ഏതാണ് 60 ബില്യൺ കോടിയുടെ സ്വർണശേഖരം ഇവിടെ നിന്നു ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പ്രതീക്ഷിക്കുന്ന സ്വർണം ലഭിച്ചാൽ രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ വില അയ്യായിരം ഇന്ത്യൻ രൂപയിൽ താഴെയാകുമെന്നാണ് റിപ്പോർട്ട്.

Monday, 14 August 2017

ടെന്‍ഷന്‍ കുറക്കാന്‍ ഒരു സിംപിള്‍ ടെക്നിക്


മാനസിക  സമ്മര്‍ദ്ദം ഇന്ന് സര്‍വ വ്യാപിയാണ്. ഭാര്യയ്ക്ക് വീട്ടിലെ ടെന്‍ഷന്‍, ഭര്‍ത്താവിന് ഓഫീസിലെ ടെന്‍ഷന്‍, കുട്ടികള്‍ക്ക് പഠനത്തിന്റെ ടെന്‍ഷന്‍. പല വഴികളിലായി ടെന്‍ഷന്‍ പടര്‍ന്നുകിടക്കുകയാണ്. ആണുങ്ങള്‍ ടെന്‍ഷന്‍ അകറ്റാന്‍ മദ്യപാനത്തിലും പുകവലിയിലും അഭയംതേടുമ്പോള്‍ സ്ത്രീകള്‍ എല്ലാം ഉള്ളില്‍ ഒതുക്കുന്നു. അവസാനം രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവുമടക്കം രോഗങ്ങളുടെ രൂപത്തില്‍ ജീവന് തന്നെ ഭീഷണിയാകുന്നു.
പെട്ടെന്നുണ്ടാകുന്ന ടെൻഷൻ കുറക്കാൻ സഹായിക്കുന്ന ലളിതമായ മാർഗം ഇതാ... ഈ വീഡിയോ കണ്ടോളു. 

Sunday, 13 August 2017

16 വയസുളള സ്വന്തം മകളെ ബലാത്സംഗം ചെയ്ത പ്രതിക്ക് ശിക്ഷ വിധിച്ച് പെണ്കുട്ടിയുടെ അച്ഛൻ.

പൂനെ :  പ്രായപൂർത്തിയാകാത്ത തന്റെ മകളെ ബലാത്സംഗം ചെയ്ത 17 കാരനെ പെണ്കുട്ടിയുടെ അച്ഛൻ നടുറോഡിൽ  വെട്ടിക്കൊന്നു. പീഡനം നടന്നു നാലുമാസം കഴിഞ്ഞപ്പോൾ പ്രതി ജാമ്യത്തിൽ ഇറങ്ങിയിരുന്നു. നിഗേഷ് നാഗനാഥ്‌ ഗാൽകെ ആണ് പട്ടാപ്പകൽ കൊല്ലപെട്ടത്.

പ്രതിയുടെ കുടുംബത്തിന്റെ മുന്നിൽവച്ചാരുന്നു സംഭവം നടന്നത്. പ്രതിയെ രക്ഷിക്കാൻ എത്തിയ മാതാപിതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. പീഡനത്തിന് ഇരയായ പെണ്കുട്ടിയും ആക്രമിക്കാൻ രംഗത്തുണ്ടായിരുന്നു. സംഭവത്തിനു ശേഷം ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്.

16 കാരിയായ പെണ്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. ഇരയായ പെണ്കുട്ടിയുടെ ബന്ധുകൂടിയാണ് പ്രതി. പ്രതിക്ക് പ്രായപൂർത്തിയാകാത്തത് കാരണം ബാലനീതി വകുപ്പ് ജാമ്യം നൽകി.

പ്രാണരക്ഷാർത്ഥം വീടിന്റെ പിൻവാതിലിലൂടെ ഓടിയ പ്രതിയെ പിന്തുടർന്ന് കൊലപ്പെടുത്തുക ആയിരുന്നു. പ്രതിയുടെ രക്ഷിതാക്കളുടെ മൊഴിയിൽ ഇരയുടെ അച്ഛനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പെണ്കുട്ടിക്കെതിരെ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല

ശിങ്കാരിമേളത്തിലെ മാന്ത്രികര്‍..


ശിങ്കാരിമേളത്തിലെ  പുതിയ രാജക്കന്‍മ്മാരെ പരിചയപെടാം...

ശിങ്കാരിമേളം.. ഏറെ ആരാധകരുള്ള താളങ്ങളില്‍ ഒന്ന്. ഓരോ വര്ഷം കഴിയുമ്പോളും നിരവധി മാറ്റങ്ങളും പരീക്ഷണങ്ങളും ഈ വിഭാഗത്തില്‍ കണ്ടുവരുന്നു. ഓരോ വര്‍ഷവും ശിങ്കാരിമേള ട്രൂപുകാര്‍ പുതുമകള്‍ കൊണ്ട്  വരും. പതിനായിരവും അന്‍പതിനായിരവും കടന്നു ഒന്നര ലക്ഷത്തിനു അടുത്താണ് ഇവരില്‍ പലരുടെയും തുക. കേട്ടുനില്‍ക്കുന്ന പതിനായിരങ്ങളെ   ആവേശത്തിലാക്കി    കത്തികയറാന്‍ ഇവര്‍ക്ക് നിമിഷനേരം മതിയാകും. സ്ഥിരം താളങ്ങള്‍ ഹിറ്റ് സിനിമാ ഗാനങ്ങളും ഇവര്‍ കൊട്ടി പാടും.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ ആഘോഷവേളകളില്‍ ശിങ്കാരിമേളം അവതരിപ്പിച്ചു അതിന്റെ ചടുല താളം കൊണ്ടും വിജയകരമായ പരീഷണങ്ങള്‍ കൊണ്ടും  നിരവധി ആരാധകരെ നേടിയെടുത്ത ഒരു സംഘമാണ്  'പൊന്നന്‍ പെരിങ്ങോട്'. കേട്ടാല്‍ ആരും തുള്ളിപ്പോകുന്ന പ്രകടനം കാഴവെച്ചു ശിങ്കാരിമെളത്തിലെ മുന്‍നിര സംഘമായി മാറിയിരിക്കുന്നു ഇവര്‍.

പൊന്നന്‍ പെരിങ്ങോട് ശിങ്കാരിമേളം വീഡിയോ :- 

'പകല്‍ സമയങ്ങളിലും ഹെഡ് ലൈറ്റ്' എന്ന നിര്‍ദേശം പാളിയതിനു പിന്നില്‍..ലൈറ്റ് കത്തിച്ചെത്തുന്ന മണ്ടത്തരങ്ങൾ
ഓൾവെയ്സ് ഹെഡ്‌ലാമ്പ് ഓൺ അഥവാ AHO എന്ന പുതിയ സംവിധാനം നമ്മുടെ ഇരുചക്രവാഹനങ്ങളിൽ നിർബ്ബന്ധമാക്കി.. യഥാർത്ഥത്തിൽ എന്താണ്‌ AHO? എന്താണ്‌ നമ്മുടെ നാട്ടിൽ അതിന്റെ ആവശ്യകത.? ഒരു ആവശ്യവുമില്ലെന്നു മാത്രമല്ല, ശുദ്ധ അസംബന്ധം കൂടിയാണ്‌ പകൽ തെളിയുന്ന ഹെഡ്‌ലാമ്പുകൾ. യൂറോപ്പിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന പ്രീമിയം ബൈക്കുകളിൽ ഈ ഫീച്ചർ നിലവിലുണ്ട്. അത് യൂറോപ്യൻ മാനദണ്ഡം പാലിച്ചുപോന്നതു കൊണ്ടു മാത്രമാണ്‌.
എന്തുകൊണ്ട് യൂറോപ്പിൽ ഈ സംവിധാനം ആവശ്യമായി വന്നു?
വർഷത്തിൽ വേനൽക്കാലമൊഴികെ ബാക്കി ഏതാണ്ടെല്ലാ സമയത്തും മഴയോ മഞ്ഞോ മൂലമുള്ള കാരണങ്ങളാൽ ഒരു പരിധിക്കപ്പുറം കാഴ്ച തടസ്സപ്പെടുന്ന സ്ഥിതിവിശേഷമാണ്‌ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും. അമേരിക്കയിലെ ചില സ്ഥലങ്ങളിലും ഈ പ്രശ്നമുണ്ടാവാറുണ്ട്. അതുകൊണ്ട് അവിടെയിറങ്ങുന്ന കാറുകളിലും ബൈക്കുകളിലുമൊക്കെ പകൽസമയത്തും തെളിഞ്ഞുനിൽക്കുന്ന, തീവ്രത കുറഞ്ഞ ലൈറ്റുകളുണ്ടാവണമെന്ന് അവിടുത്തെ നിയമം നിഷ്കർഷിക്കുന്നു. കാറുകൾക്കും ബൈക്കുകൾക്കുമെല്ലാം ബാധകമാണിത്. എളുപ്പത്തിൽ കണ്ണിൽപ്പെടാനാണ്‌ ഈ സംവിധാനം. നമ്മുടെ നാട്ടിൽ ഇതെന്തിനു വന്നു എന്ന ചോദ്യമാണിപ്പോൾ മുന്നിലുള്ളത്. ഡെൽഹി പോലെ മൂടൽമഞ്ഞുണ്ടാവാറുള്ള വടക്കൻ സംസ്ഥാനങ്ങളിൽ ഇത് ഒരു പരിധി വരെ ഉപകാരപ്രദമാവാം. പക്ഷേ തെക്കൻ സംസ്ഥാനങ്ങളിൽ ഇത് തികച്ചും അനാവശ്യമാണെന്നേ പറയാനാവൂ. ഉത്തരം മറ്റൊന്നാവാൻ വഴിയില്ല, യൂറോ 4 സംഗതികൾ കോപ്പിയടിച്ച് ബിഎസ് 4 ഉണ്ടാക്കിയപ്പോൾ സംഭവിച്ച ഒരു കോപ്പിയടി. ചോദ്യപ്പേപ്പറിലില്ലാത്ത ചോദ്യത്തിന്‌ ഉത്തരമെഴുതിയതു പോലെ ഏതോ ഉത്തരേന്ത്യൻ ഗോസായി കാണിച്ച മണ്ടത്തരം, അതിനു ചൂട്ടുപിടിക്കുന്ന കോടതിയും സർക്കാരും. അനുഭവിക്കാൻ ജനങ്ങളും. തണുപ്പുരാജ്യത്തു നിന്നു വന്ന ബ്രിട്ടീഷുകാർ ടൈ കെട്ടിയെന്ന പേരിൽ നാൽപ്പതു ഡിഗ്രീ ചൂടു വരുന്ന നാട്ടിലെ കുഞ്ഞുങ്ങളുടെ കഴുത്തിൽ പോലും ടൈ കെട്ടിക്കുന്ന വങ്കന്മാരല്ലേ നമ്മൾ..? ആരെ കുറ്റം പറയാൻ..?
AHO ഭവിഷ്യത്തുകൾ
വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ ടൂവീലറുകൾക്കും ഇനി മുതൽ ഹെഡ്‌ലാമ്പ് ഓണായിരിക്കണം എന്നാണ്‌ ഉത്തരവ്. എന്തിനെന്നു ചോദിച്ചാൽ ആർക്കും ഉത്തരമില്ല. നമ്മുടെ നാട്ടിലെ ടൂവീലറുകളിലേറെയും 200സിസിയിൽ താഴെയുള്ള കമ്യൂട്ടർ വാഹനങ്ങളാണ്‌. ദൈനംദിന ഉപയോഗത്തിനുള്ളവ. യൂറോപ്പിലേതു പോലെ വാരാന്ത്യങ്ങളിൽ മാത്രം ഇറങ്ങുന്ന ഒരു ഭൂരിപക്ഷമല്ല ഇവിടെയുള്ളത്. ഇന്ത്യയുടെ പകലുകളെ വാഹനസാന്ദ്രമാക്കുന്നതേറെയും മുമ്പു പറഞ്ഞ ചെറുവാഹനങ്ങളാണ്‌. ഇവയ്ക്ക് ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാക്കാൻ പോന്ന ഒരു ഏച്ചുകെട്ടലാണ്‌ AHO.
AC/DC സിസ്റ്റം. ചെറുവാഹനങ്ങളുടെ മിക്കതിന്റെയും ഹെഡ്‌ലൈറ്റ് പ്രവർത്തിക്കുന്നത് AC സിസ്റ്റത്തിലൂടെ അഥവാ എൻജിനോടു ചേർന്നുള്ള ഡൈനമോയിൽ നിന്നാണ്‌. ഹെഡ്‌ലാമ്പിന്റെ വാട്ടേജ് മിക്കവാറും 35 മുതൽ 55 വാട്ട് വരെയാണ്‌. ഇത് സാമാന്യം നല്ലൊരു ലോഡ് ആയിത്തന്നെ എൻജിന്റെ ക്രാങ്ക്ഷാഫ്റ്റിലേക്കെത്തുന്നുമുണ്ട്. നമ്മിൽ പലരും രാത്രിയാത്രകൾ അധികം നടത്താത്തതു കൊണ്ട് വാഹനങ്ങളുടെ ലൈറ്റിങ്ങ് സംവിധാനങ്ങളും കാര്യമായ പ്രശ്നങ്ങൾ കാണിക്കാറില്ല. എന്നാൽ ഇനി അതാവില്ല സ്ഥിതി. ഡൈനമോയിൽ നിന്നും സ്ഥിരമായി ഹെഡ്‌ലാമ്പ് കണക്ഷൻ സജീവമായതു കൊണ്ട് താഴെപ്പറയുന്ന പ്രശ്നങ്ങളുണ്ടാവും.
1. എൻജിനിൽ ലോഡ് കൂടും 1-2 കിലോമീറ്റർ വരെ മൈലേജ് കുറയാം
2. ഡൈനമോയിലെ ചൂടും തന്മൂലം എൻജിന്റെ ചൂടും വർദ്ധിക്കും.
3. ഹെഡ്‌ലാമ്പ് വയറിങ്ങ് മുതൽ ബൾബിന്റെയും റിഫ്ളക്ടറിന്റെയും വരെ ആയുസ്സു കുറയും.
പ്രീമിയം ബൈക്കുകളിൽ DC സിസ്റ്റമാണുള്ളത്. ഹെഡ്‌ലാമ്പടക്കം എല്ലാം ബാറ്ററിയിലൂടെയാണ്‌ പ്രവർത്തിക്കുന്നത്. ശക്തിയേറിയ ആൾട്ടർനേറ്ററും ബാറ്ററിയുമുള്ളതിനാൽ തുടർച്ചയായ ഹെഡ്‌ലൈറ്റ് ഉപയോഗം ഇവയ്ക്കൊരു പ്രശ്നമാവില്ല. തന്നെയുമല്ല, അവയുടെ ഹെഡ്‌ലാമ്പുകൾ തുടർച്ചയായ ഉപയോഗം മുൻകൂട്ടിക്കണ്ട് രൂപകല്പന ചെയ്തവയും, നമ്മുടെ നാട്ടിലെ നിലവാരം കുറഞ്ഞ ഉൽപന്നങ്ങളിൽ നിന്നും വ്യത്യസ്തമായി ഉയർന്ന ഗുണനിലവാരമുള്ളവയുമാണ്‌. അത്തരം ഘടകങ്ങൾ നമ്മുടെ വിപണിയിലിറക്കിയാൽ വാഹനങ്ങളുടെ വിലയും ക്രമാതീതമായി ഉയരാം.
എന്താണ്‌ പരിഹാരം?
യൂറോപ്പിൽ അവർ ഹെഡ്‌ലാമ്പിനു പകരം ഡേ ടൈം റണ്ണിങ്ങ് ലാമ്പുകളാണ്‌ പ്രാവർത്തികമാക്കിയത്. ഇവിടെ ഏതു ബുദ്ധിമാനാണ്‌ അത് ഹെഡ്‌ലാമ്പിലേക്ക് മാറ്റിയതെന്നറിയില്ല. ഇപ്പോൾ എൽഇഡിയിൽ പ്രവർത്തിക്കുന്ന DRLകളാണ്‌ പൊതുവെയുള്ളത്. ഹെഡ്‌ലാമ്പിനു പകരം DRL മതിയെന്നു വെച്ചാൽ അതാവും നല്ലത്. ഇനി എന്തൊക്കെയായാലും ഇവ കൊണ്ട് നഗരത്തിരക്കിൽ യാതൊരു ഗുണവുമുണ്ടാവില്ല. പരിസ്ഥിതിവാദികൾ പറയുന്ന നിലയ്ക്കു ചിന്തിച്ചാൽ ആഗോളതാപനത്തിനു പുതിയ സംഭാവനയാണ്‌ പകലും തെളിയുന്ന ഹെഡ്‌ലാമ്പുകളെന്നും വാദിക്കാം..!
ഹെഡ്‌ലാമ്പ് ദുരന്തം : രണ്ടാം ഖണ്ഡം
എല്ലാരും നെല്ലുണങ്ങുമ്പോൾ കുരങ്ങൻ വാലുണങ്ങുമെന്ന മഹദ് സിദ്ധാന്തം പോലെ വിദേശരാജ്യങ്ങളെ അതേപടി അനുകരിക്കാൻ ശ്രമിച്ച് ടി കുരങ്ങന്റെ കുടുംബക്കാരിലൊരാൾ പണ്ട് അറുത്തുവച്ച മരത്തടിക്കിടയിൽ സ്വന്തം വാല്യുവബ്‌ൾസ് നഷ്ടപ്പെടുത്തിയ അവസ്ഥയിലാണ്‌ നമ്മുടെ രാജ്യവും. മലിനീകരണത്തെ ചെറുക്കാൻ ഭാരത് സ്റ്റേജ് ഫോർ നടപ്പിലാക്കി. നല്ല കാര്യമാണ്‌, വാഹനപ്പെരുപ്പത്തോടൊപ്പം അവ വിസർജ്ജിക്കുന്ന പുകയും വർദ്ധിച്ചുവരുമ്പോൾ അങ്ങനെയെന്തെങ്കിലുമൊക്കെ ചെയ്തില്ലേൽ എല്ലാം കൂടി കട്ടപ്പുക മാത്രമേ ഉണ്ടാവൂ. പക്ഷേ കോപ്പിയടിച്ചു പാസ്സായ ചരിത്രമുള്ളതുകൊണ്ടാണോ എന്തോ ബിഎസ് ഫോറിനെ നിർവ്വചിച്ച മഹാൻ മറ്റൊരു കടുംകൈയും കൂടി ചെയ്തു. എല്ലാ ബൈക്കിനും ഇരിക്കാട്ടെ തുടക്കം മുതൽ ഒടുക്കം വരെ തെളിയുന്ന ഒരു ഹെഡ്‌ലാമ്പ്..! സംഗതി ഇറങ്ങിയപ്പോൾ തന്നെ ഈയുള്ളവൻ ഒരു കാര്യം പറഞ്ഞിരുന്നു. എ.സി സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹെഡ്‌ലാമ്പുള്ള ചെറുബൈക്കുകളെയും സ്കൂട്ടറുകളെയും ഈ നടപടി ദോഷകരമായി ബാധിക്കുമെന്ന്. അഥവാ, എൻജിനിൽ ലോഡ് കൂടുമ്പോൾ സ്വാഭാവികമായും മൈലേജ്, കരുത്ത് എന്നിവയിലും കുറവുണ്ടാകും. ഇതു പറഞ്ഞപ്പോൾ മൂഷികവൃഷണ ഭേദമറിയാത്ത കുറെയെണ്ണം എന്നെ പരസ്യമായും രഹസ്യമായും പുലഭ്യം പറഞ്ഞു.. മിക്കവരും കേന്ദ്രസർക്കാരിന്റെ ഫാൻസ്, അവറ്റകളുടെ വിചാരം ബി.എസ്. ഫോർ കൊണ്ടുവന്നത് മോദിജിയാണെന്നും അതിലെ അപാകതകളെ വിമർശിക്കുക വഴി ഞാൻ ലക്ഷ്യമിട്ടത് ഉലകം ചുറ്റും വാലിബനായ പ്രധാൻമന്ത്രിജിയെയാണെന്നുമാണ്‌. ആ, അതൊക്കെ പോട്ടെ. ഇപ്പോൾ പല ചെറുവാഹനങ്ങളുടെയും അപ്ഡേറ്റഡ് സ്പെസിഫിക്കേഷൻ എടുത്തുനോക്കിയാൽ കരുത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ടെന്നു മനസ്സിലാവും. ഉദാ: ഹോണ്ടാ ഹോർനറ്റിന്റെ പവർ ബിഎസ് ത്രീ പതിപ്പിൽ 15.66 ബിഎച്‌പിയായിരുന്നെങ്കിൽ പുതിയ ബിഎസ് ഫോർ ബൈക്കിന്‌ അത് 15.04 ബിഎച്‌പിയായി കുറഞ്ഞു. 0.66 ബ്രേക്ക് ഹോഴ്സ് പവർ എവിടെപ്പോയി എന്ന ചോദ്യത്തിനുത്തരവാദി വണ്ടിയുടെ മുന്നിൽ തന്നെ പല്ലിളിച്ചുകൊണ്ടിരിപ്പുണ്ട് – ഹെഡ്‌ലൈറ്റു തന്നെ…! ഹോണ്ടയിൽ നിന്നു തന്നെ ഇതിന്റെ വിശദീകരണം വന്നിട്ടുണ്ടെന്ന് പ്രമുഖ ഓട്ടൊമൊട്ടീവ് വെബ് പോർട്ടലായ ഭാരത് ഓട്ടോസ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.

ഇനിയെങ്കിലും തർക്കിക്കാൻ വരുന്ന തർക്കോവ്സ്കികൾ ഒരു കാര്യം മനസ്സിലാക്കണം. വല്ല വണ്ടിക്കമ്പനികളും ഇറക്കുന്ന ബ്രോഷർ വായിച്ചുപഠിച്ചിട്ടല്ല ഞാൻ ഈ പണിക്കിറങ്ങിയത്. കോളേജിൽ തന്നെ തിയറിയും പ്രാക്ടിക്കലും പഠിച്ചതു കൂടാതെ നല്ല അന്തസ്സായി കരിയും ഗ്രീസും ഓയിലും ചെളിയുമൊക്കെ പുരണ്ട് വർക്ക്‌ഷോപ്പിൽ വണ്ടി പണിയാൻ നടന്നിട്ടും കൂടിയാണ്‌ വാഹനങ്ങളെ അടുത്തു മനസ്സിലാക്കാൻ കഴിഞ്ഞത്. ഹെഡ്‌ലൈറ്റിട്ടാൽ എൻജിൻ പവറിനെ ബാധിക്കില്ലെന്നു പറയുന്നവർ മണ്ണെണ്ണയിലോടുന്ന ജനറേറ്റർ കണ്ടിട്ടുണ്ടോ..? ഉണ്ടെങ്കിൽ അത് സ്റ്റുഡിയോക്കാർ വീഡിയോ ലൈറ്റിനു വേണ്ടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഹാലജൻ ബൾബ് തെളിയുമ്പോൾ അതുവരെ മിടുക്കനായി ഓടിക്കൊണ്ടിരുന്ന ജനറേറ്ററിന്റെ എൻജിൻ ഒന്നു പമ്മും.. അതായതുത്തമാ, ജനറേറ്ററിന്റെ ഊർജ്ജശ്രോതസ്സ് അതിന്റെ എൻജിനാണെങ്കിൽ ആ ജനറേറ്ററിൽ വരുന്ന ലോഡും ആ എൻജിനിലേക്കു തന്നെയാണ്‌ ചുമത്തപ്പെടുന്നത്. ഒരു വാഹനത്തിലെ ഇന്റേണൽ കംബഷൻ എൻജിൻ പ്രവർത്തിക്കുമ്പോൾ ഊർജ്ജനഷ്ടം പലവഴിക്കാണ്‌. ടൂവീലറുകളിലും അതുണ്ട്. ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന കരുത്തിൽ നിന്നും പല വിതരണനഷ്ടങ്ങളും അഥവാ ട്രാൻസ്മിഷൻ ലോസും കഴിഞ്ഞാണ്‌ അവസാനം പിൻചക്രത്തിലേക്ക് എൻജിന്റെ കറക്കം വന്നുചേരുന്നത്. അതിൽ പ്രധാനമായവ ഇവയാണ്‌.

1. ടൈമിങ്ങ് ചെയിൻ, ക്യാംഷാഫ്റ്റടക്കമുള്ള വാൽവ് ഓപ്പറേറ്റിങ്ങ് മെക്കാനിസം. ഇത് എൻജിന്റെ അവശ്യഭാഗമാണെങ്കിലും ഊർജ്ജത്തിന്റെ ഒരു പങ്ക് ഈ സംവിധാനം പ്രവർത്തിക്കാനാവശ്യമാണ്‌.
2. ഫ്ളൈവീൽ, ഡൈനമോ എന്നിവ.
3. ക്ളച്ച്. ഇരുചക്രവാഹനങ്ങളിൽ വെറ്റ് മൾട്ടിപ്ളേറ്റ് ക്ളച്ചാണുള്ളത്. ഓയിലിൽ കുതിർന്നു പ്രവർത്തിക്കുന്നവയാണെങ്കിലും ആത്യന്തികമായി ഘർഷണമാണ്‌ ക്ളച്ചിന്റെ പ്രവർത്തനതത്വം. അതുകൊണ്ടാണല്ലോ ഫ്രിക്ഷൻ പ്ളേറ്റുകൾ ഉപയോഗിക്കുന്നത്. ഘർഷണത്തിലൂടെയുള്ള ഊർജ്ജനഷ്ടം ഓരോ സമയത്തെയും ഉപയോഗമനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
4. ട്രാൻസ്മിഷൻ. ഗിയർവീലുകളിലും ഊർജ്ജനഷ്ടം സംഭവിക്കാറുണ്ട്. സീക്വൻഷ്യൽ സംവിധാനമാണ്‌ എല്ലാ ബൈക്കുകളിലും ഉപയോഗിക്കുന്നത്. പഴയ വാഹനങ്ങളെ അപേക്ഷിച്ച് പുതിയ ബൈക്കുകളിൽ ട്രാൻസ്മിഷൻ ഭാഗത്ത് ഊർജ്ജനഷ്ടം കുറവാണ്. പഴയകാല ട്രാൻസ്മിഷനുകളിൽ ഘർഷണം കുറയ്ക്കാൻ പിച്ചള പോലെയുള്ള ലോഹങ്ങൾ കൊണ്ടാണ് ബുഷുകളും മറ്റും നിർമ്മിച്ചിരുന്നത്. ഇന്ന് അതിനു പകരം മോളിബ്ഡിനം മുതൽ കാർബൺ വരെ ഉപയോഗി.
5. ഫൈനൽ ഡ്രൈവ്. ചെയിനും സ്പ്രോക്കറ്റുമാണ്‌ നമ്മുടെ വാഹനങ്ങളിൽ ഏറ്റവും സർവ്വസാധാരണമായ ഫൈനൽ ഡ്രൈവ്. ചെയിനാണെങ്കിലും ബെൽറ്റാണെങ്കിലും അതിലൂടെയൊക്കെ ഊർജ്ജനഷ്ടം സംഭവിക്കാറുണ്ട്. ഷാഫ്റ്റ് ഡ്രൈവിലാണ്‌ താരതമ്യേന ഇതു കുറവായിത്തോന്നിയത്. അതാണെങ്കിൽ ഇവിടെയെങ്ങും ഒരു ബൈക്കിലും ഉപയോഗിക്കുന്നുമില്ല.
പ്രധാനമായും ഈ അഞ്ചു സ്ഥലങ്ങളിൽ ഊർജ്ജനഷ്ടമുണ്ടാവുമ്പോൾ അതിൽ ഒരെണ്ണമെങ്കിലും കുറയ്ക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത്..? അതിനു പകരം കൂടുതൽ ഊർജ്ജം ചെലവാകാനിടയാക്കുന്ന ഡേ ടൈം ഹെഡ്‌ലാമ്പ് പോലെയുള്ള തുഗ്ളക്ക് പരിഷ്കാരങ്ങൾ നടത്തുമ്പോൾ പാഴായിപ്പോകുന്നത് എൻജിനിലെ ഊർജ്ജം മാത്രമല്ല, അതുണ്ടാവാൻ കത്തുന്ന ഇന്ധനം കൂടിയാണ്‌. ആ നഷ്ടം ഒരു വ്യക്തിക്കോ നാടിനോ മാത്രമല്ല, മുഴുലോകത്തിനും കൂടിയാണ്‌. ഇന്ധനം എല്ലാവർക്കും ആവശ്യവും അവകാശവുമുള്ള വസ്തുവാണെന്ന് മനസ്സിലാക്കാൻ തക്ക ബോധവും വിദ്യാഭ്യാസവുമുള്ള ആരെങ്കിലും ഇതിന്റെയൊക്കെ തലപ്പത്തു വരട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ, നന്ദി നമസ്കാരം..!

Saturday, 12 August 2017

ശ്രദ്ധിക്കുക.. ഇത് നിങ്ങള്‍ വായിച്ചിരിക്കണം ..


ഇന്നത്തെ യുവതലമുറ എങ്ങോട്ടേക്ക്‌? താന്തോന്നികളും, തന്നിഷ്‌ടക്കാരും, അഹങ്കാരികളും, സാമൂഹികപ്രതിബദ്ധത തീരെ ഇല്ലാത്തവരും ആയി അവർ അധ:പ്പതിക്കുവാനുള്ള കാരണക്കാർ ആര്‌? മാതാപിതാക്കളോ അതോ, ആധുനികതയുടെ കൊഴുപ്പോ? അതോ, ആരേയും ഭയപ്പെടാനില്ലാത്ത അണുകുടുംബ സാഹചര്യമോ???

ഒരു മുന്തിയ ബൈക്കും, ഒരു ആഡ്രോയിഡ്‌ മൊബൈല്‍ ഫോണും സ്വന്തമായി ഇല്ലാത്ത ചെറുപ്പക്കാർ ഇന്ന്‌ വിരളം! ഇവരെയൊക്കെ വിഡ്‌ഢിവേഷം കെട്ടിച്ച്‌ വെറും വിഡ്‌ഢികളാക്കി വീടിനും, നാടിനും,സമൂഹത്തിനും ഒരു വലിയ ബാദ്ധ്യതയും,ഭീഷണിയുമാക്കി തീറ്റിപ്പോറ്റിവളർത്തിയിട്ട്‌ എന്ത്‌ നേട്ടം?
ഹേയ്‌ ഒരുപറ്റം കൊച്ചനുജന്‍മാരെ.... നിങ്ങള്‍ മൂന്നോ നാലോ,അല്ലെങ്കില്‍ പത്തോ സുഹൃത്തുക്കള്‍ ഒത്ത്‌ ചേരുമ്പോഴുണ്ടാകുന്ന ഒരു ലോകമുണ്ടല്ലോ, അതല്ല യഥാർത്ഥലോകം!
മാതാപിതാക്കളെ അനുസരിക്കാത്ത, മുതിർന്നവരെ മാനിക്കാത്ത, ഒത്തുചേർന്നാല്‍ താന്തോന്നിത്തരങ്ങള്‍ മാത്രം കാണിക്കുന്ന നിങ്ങളുടെ ലോകമുണ്ടല്ലോ, അത്‌ വെറും വിഡ്‌ഢിലോകം മാത്രം!
നിങ്ങള്‍ വിഡ്‌ഢികളുടെ സ്വർഗ്ഗത്തില്‍ ആണെന്നുള്ള തിരിച്ചറിവ്‌ ഇനി എന്നാണുണ്ടാകുക?

നിങ്ങള്‍ പൊതുനിരത്തുകളില്‍ കാട്ടിക്കൂട്ടന്ന ബൈക്ക്‌ അഭ്യാസങ്ങള്‍ നിങ്ങളുടെ കഴിവായ്‌ ബുദ്ധിയുള്ളവർ ഒരിക്കലും കാണില്ല. അതൊരു സാമൂഹിക വിപത്താണ്‌ എന്ന്‌ എന്തേ നിങ്ങള്‍ തിരിച്ചറിയുന്നില്ല?

നിങ്ങൾ ‍പൊതു നിരത്തുകളില്‍ക്കൂടി നാടുംകാടും ഇളക്കി പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ ബൈക്ക്‌ പറപ്പിക്കുന്ന ശബ്‌ദം,
ഒരു പൗരൻേറയും ചെവിക്ക്‌ അലോസരമല്ലാതെ ഒരിമ്പവും നല്‌കുന്നില്ല! അതിനെ സാമൂഹിക വിരുദ്ധതയെന്നേ പറയാന്‍ കഴിയൂ!!!
തിരക്കുള്ള റോഡുകളില്‍ വലിയ വാഹനങ്ങള്‍ ചീറിപ്പായുന്നതിന്നിടയിലൂടെ,
എല്ലാ ട്രാഫിക്‌ നിയമങ്ങളും
കാറ്റില്‍ പറത്തി,
ഭ്രാന്തമായ ആവേശത്തില്‍ നിങ്ങള്‍ കാണിക്കുന്ന മുടിനാരിഴ ഭാഗ്യപരീക്ഷണങ്ങളില്‍,
നിങ്ങള്‍ പലപ്പോഴും രക്ഷപെടുന്നത്‌ നിങ്ങളുടെ കഴിവായ്‌ തോന്നുന്നുവെങ്കില്‍, നീയാണ്‌ ഈ നൂറ്റാണ്ടിലെ പമ്പരവിഡ്‌ഢി എന്നുള്ളതിന്ന്‌ സംശയമുണ്ടോ???

എതിരെ വരുന്ന വലിയ വാഹനക്കാരന്‍, അല്ലെങ്കില്‍ , അലക്ഷ്യമായും നിയമം ലംഘിച്ചും നീ മറികടക്കാന്‍ ശ്രമിക്കുന്ന വാഹനക്കാരന്‍, നിന്നെപ്പോലെ
ഒരു മാനസികരോഗിയാണെങ്കില്‍, അവനൊന്നു ബലം പിടിച്ചാല്‍, അവിടെ ഒടുങ്ങാനുള്ളതേയുള്ളൂ നിൻെറ എല്ലാ ശൗര്യവും!!!

നിൻെറ കൂടെ എല്ലാ തോന്നിവാസത്തിനും, എല്ലാ കൊള്ളരുതായ്‌മയ്‌ക്കും,നിനക്ക്‌ കൂട്ടുനിന്ന, നിന്നെ പ്രോത്‌സാഹിപ്പിച്ച നിൻെറ മാതാപിതാക്കളെക്കാള്‍, ഉടപിറപ്പുകളേക്കാള്‍ ഒരുപക്ഷെ നീ സ്‌നേഹിച്ച, കോലംതിരിഞ്ഞ, ആണാണോ, പെണ്ണാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തവിധമുള്ള നിൻെറ റോള്‍മോഡല്‍ ഫ്രീക്കന്‍ ഫ്രണ്ട്‌സ്‌ ഉണ്ടല്ലോ, അവർ കരയും നിൻെറ വിയോഗത്തില്‍!
എത്ര ദിവസം എന്ന്‌ നിനക്കറിയണോ?

അങ്ങേ അറ്റം മൂന്നേമൂന്ന്‌ ദിവസം!
പിന്നെ അവർ നിനക്കുവേണ്ടി ഒരു വലിയ കാര്യം കൂടിചെയ്യും........
നീ തെരുവീധിയില്‍ മരണം ഇരന്ന്‌ വാങ്ങാന്‍ പോകയല്ലെ? അതിന്ന്‌ മുമ്പേ, നീ അത്‌ കൂടി അറിഞ്ഞിട്ട്‌ പൊയ്‌ക്കോ. നിൻെറ ചിരിക്കുന്ന ഒരു സുന്ദര ഫോട്ടോ അവന്‍മാർ ഫേസ്‌ബുക്കിലും വാട്ട്‌സപ്പിലും ഇടും. എന്നിട്ട്‌ ഒരടിക്കുറിപ്പും "പ്രിയ കൂട്ടുകാരാ നീ ഒരിക്കലും മരിക്കില്ലാ, ഞങ്ങളുടെ ഓർമ്മകളില്‍ നീ എന്നും ജീവിക്കും.'' അതോടെ അവന്‍മാരുടെ പണി തീർന്നു!!!

നിനക്ക്‌ ചിരി വരുന്നില്ലേ? അവന്‍മാരുടെ ഓർമ്മയില്‍ നീ ജീവിക്കും എന്ന്‌ കേട്ടിട്ട്‌?
ലഹരിക്ക്‌ അടിമപ്പെട്ട്‌ മസ്‌തിഷ്‌കം മരവിച്ച്‌ കഴിയുന്ന അവന്‍മാർക്ക്‌, ഓർമ്മ പോയിട്ട്‌ പൊക്കണം പോലുമില്ലന്നുള്ളത്‌, മറ്റുള്ളവരേക്കാള്‍ നന്നായി അവരുടെ സന്തത സഹചാരി എന്ന നിലയ്‌ക്ക്‌ നിനക്കല്ലേ കൂടുതല്‍ അറിവ്?

സോഷ്യല്‍ മീഡിയകളില്‍ നിൻെറ ചരമവാർത്ത ഫോട്ടോസഹിതം വൈറലാകുമ്പോഴും, നീ ഒരു പക്ഷേ മുള്‍മുനയില്‍ നിർത്തിയും, നിരാഹാരം കിടന്നും, ഭീഷണിപ്പെടുത്തിയും, അവസാനം ഗതികേട്‌ കൊണ്ട്‌ വകതിരിവാകാത്ത നിൻെറ ചെറുപ്രായത്തില്‍ നിനക്ക്‌ ബൈക്ക്‌ വാങ്ങിത്തരാന്‍ നിർബന്ധിതരായ നിമിഷത്തെ, അല്ലെങ്കില്‍ കൂട്ടുകാരൻെറ ബൈക്ക്‌ ഒരു വേള കടമെടുക്കാന്‍ നിനക്ക്‌ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട്‌ നിൻെറ മാതാപിതാക്കളും,നിൻെറ ഉടപ്പിറപ്പുകളും തലതല്ലി കരയുന്നുണ്ടാകും; വീട്ടിന്നുള്ളിലെ ഏതെങ്കിലും കോണുകളില്‍!!!

സങ്കടത്താല്‍ കണ്ണീരിനു പകരം ചങ്ക് പൊട്ടിയൊലിച്ച രക്തം അവരുടെ കണ്ണുകളില്‍ക്കൂടി ഒലിച്ചിറങ്ങുന്നത്‌ കാണാന്‍ കഴിയാതെ,
നീ അകലെയുള്ള ഏതെങ്കിലും ഹോസ്‌പിറ്റലിൻെറ മോർച്ചറിയില്‍, പോസ്‌റ്റ്‌മോർട്ടം ടേബിളില്‍, വിജയശ്രീലാളിതനായ്‌ നെഞ്ചുംവിരിച്ച്‌, തലപൊട്ടിത്തകർന്ന്‌ ചെവിയിലൂടെയും,മൂക്കിലൂടെയും,വായിലൂടെയും ചോര വാർന്നിറങ്ങി, കണ്ണ്‌ പുറത്തേക്കുന്തിയവനായ്‌ വീണ്ടുമൊരു അറുത്ത്‌ മുറിക്കലും പ്രതീക്ഷിച്ച്‌, ധിക്കാരിയായിരുന്ന നീ നിസ്സഹായനായ്‌, മലർന്നങ്ങനെ കിടക്കുന്നുണ്ടാകും!!!
ജീവിതത്തിൻെറ സൗരഭ്യത്തിലേക്ക്‌, ഉത്തരവാദിത്വങ്ങളിലേക്ക്‌ , വിവാഹകുടുംബജീവിതത്തിലേക്ക്‌, ജീവിതം എന്തെന്ന്‌ ആസ്വദിച്ചറിയാന്‍ തുടങ്ങുന്നതിന്ന്‌ നാഴികകള്‍ മാത്രം ബാക്കി ആയിരിക്കെ, നിൻെറ അഹങ്കാരവും, അഹംഭാവവും, നിൻെറ നിഷേധഭാവവും, ഈഗോയും കാരണം അകാലത്തില്‍ മരണം ഇരന്നുവാങ്ങിയ പമ്പരവിഡ്‌ഢിയായ്‌, നീ അങ്ങനെ കിടക്കുന്നുണ്ടാകും!!!

പൊന്നനുജന്‍മാരെ ....
നിങ്ങള്‍ ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നൂ.
നിങ്ങള്‍ നിങ്ങളുടെ വീടിൻെറ പ്രതീക്ഷകളാകുന്നു. വാർധക്യത്തില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക്‌ താങ്ങും,തണലുമാകേണ്ടവരാണ്‌ നിങ്ങള്‍!
അവരെ തീരാദു:ഖത്തിലാക്കി അകാലത്തില്‍ തെരുവില്‍ ഒടുങ്ങേണ്ടവർ അല്ല നിങ്ങള്‍! ഭ്രാന്തമായ ആവേശത്തില്‍ മുൻ‍ പിൻ ‍നോക്കാതെ നിങ്ങള്‍ പായുമ്പോള്‍, അപ്പോഴും രണ്ട്‌ ചക്രങ്ങളേ ബൈക്കിനുണ്ടാകൂ എന്നോർക്കുക!!!
ശ്രദ്ധയില്‍പെടാത്ത ഒരു ചെറുകല്ല്‌ മതി, നിങ്ങളുടെ അവസ്ഥ എന്നേക്കുമായ്‌ മാറ്റിമറിക്കാന്‍!!!

ട്രാഫിക്‌ നിയമങ്ങള്‍ കർശനമായും പാലിക്കുക! നിരത്തില്‍ അഹംഭാവവും, അമിതവേഗവും അവഗണിക്കുക!!!
വിധിയെ പഴിക്കാന്‍ വരട്ടെ, അതിന്ന്‌ മുമ്പ് ഒന്നോർക്കുക; നിങ്ങളുടെ ജീവൻെറ സൂക്ഷിപ്പുകാർ നിങ്ങള്‍ മാത്രം! മറ്റുള്ളവർക്ക്‌ പരിമിധികളുണ്ട്.
പല നേർകാഴ്‌ചകളുടെയും അനുഭവങ്ങള്‍ മനസ്സില്‍ ഉറങ്ങുന്നതിൻെറ അടിസ്ഥാനത്തില്‍ എഴുത്തില്‍ അൽപ്പമെങ്കിലും അമർഷവും, രോഷവും വന്നിട്ടുണ്ടെങ്കില്‍ അത്‌ സ്വാഭാവികം മാത്രം!!!

Friday, 11 August 2017

ഒറ്റ ആഴ്ച കൊണ്ട് കുടവയര്‍ ഉരുക്കി ഇല്ലാതാക്കുന്ന പാനീയം


കുടവയറും, ചാടിയ വയറും ഒക്കെ ഇന്ന് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. താടിയും, തൂക്കവും, അമിതവണ്ണവും, കുടവയറും, എല്ലാം കുറച്ച്. സുന്ദരന്മാരും സുന്ദരിമാരും ആയിട്ടിരിക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കം ആണ് എന്ന് തന്നെ പറയാം.
എന്നാൽ ഒരു ആഴ്ച കൊണ്ട് നിങ്ങളുടെ കുടവയറിനു കാരണമായ കൊഴുപ്പിനെ ഉരുക്കി കുടവയർ ഇല്ലാതാക്കാൻ ഒരു വഴിയുണ്ട് സംഭവം മറ്റൊന്നുമല്ല, ജീരകം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു മരുന്നാണ്.

എങ്ങനെ ഇതു തയ്യാറാക്കാം എന്ന് നോക്കാം ഒരു ഗ്ലാസ് വെള്ളമെടുക്കുക അതിലേക്ക് രണ്ട് ടീസ്‌പൂൺ ജീരകം ഇടുക ഇതിനെ ചെറിയ തീയിൽ അഞ്ച് മിനുട്ട് ചൂടാക്കുക. സാധനം ഈ അടുത്ത കാലങ്ങൾ വരെയും നമ്മുടെ വീടുകളിൽ തയ്യാറാക്കിയിരുന്ന ജീരക വെള്ളം തന്നെ.
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തടി കുറക്കാൻ ഉള്ള ഒരു എളുപ്പ മാർഗം കൂടിയാണിത്. ഇതു തണുത്ത് കഴിഞ്ഞാൽ ഇതിലേക്ക് ഒരു ടീസ്‌പൂൺ നാരങ്ങാ നീര് ചേർത്തതിന് ശേഷം നന്നായി മിക്സ് ചെയ്യുക അതിനു ശേഷം ഇതു കുടിക്കാവുന്നതാണ്.

രാവിലെ ഉണർന്ന ഉടൻ ഈ വെള്ളം കുടിക്കുക. ശ്രദ്ധിക്കുക പ്രാതലിനു മുൻപ്. ദിവസം തുടങ്ങേണ്ടത് ഈ പാനീയം കുടിച്ച കൊണ്ടായിരിക്കണം ജീരകത്തിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും കൊഴുപ്പിനെ ഉരുക്കി കളഞ്ഞ് ശരീരത്തിലെ വിഷം പുറത്ത് കളയാനും സഹായിക്കുന്നു.
ശരീരത്തിന്റെ ദഹന വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നുണ്ട് അസിഡിറ്റി, ഗ്യാസ് , എന്നീ പ്രശ്‌നങ്ങളിൽ നിന്നും രക്ഷനേടാനും ഏതു സഹായിക്കുന്നു കലോറികളെ വേഗത്തിൽ കുറുക്കൻ സഹായിക്കുന്നു ചയാപചയങ്ങൾ വേഗത്തിൽ ആക്കിയാണ് ഇതു സാധിക്കുന്നത്.
ഇത് കൂടാതെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പാനീയം ആണ് ജീരകവെള്ളം. ചീത്ത കൊളസ്‌ട്രോൾ കുറച്ച് ഹൃദയാഘാതത്തിൽ നിന്നും ഹൃദ്രോഗത്തിൽ നിന്നും രക്ഷ നേടാൻ ഇത് സഹായിക്കുന്നു. ഓർമശക്തിയും പ്രതിരോധശക്തിയും വർദ്ധിപ്പിക്കാൻ ഇത് വളരെ ഉത്തമം ആണ്. അയൺ ധാരാളമായി ജീരകത്തിൽ അടങ്ങിയിരിക്കുന്നു.

ഈ ഡോക്ടർക്കൊരു സല്യൂട്ട്; സ്വന്തം പ്രസവവേദന കടിച്ചമർത്തി മറ്റൊരു യുവതിയുടെ പ്രസവമെടുത്തു.

തനിക്കൊരു കുഞ്ഞു ജനിക്കാൻ നിമിഷങ്ങളേ ബാക്കിയുള്ളൂ എന്ന സൂചന ശരീരം നൽകുമ്പോഴും ഡോ. അമാൻഡ ഹെസ്സ് കർമ്മനിരതയായിരുന്നു. സ്വന്തം പ്രസവവേദന കടിച്ചമർത്തിക്കൊണ്ടാണ് അവർ മറ്റൊരു യുവതിയുടെ പ്രസവമെടുത്തത്. അമേരിക്കയിലെ കെൻറകിയാണ് സംഭവം. പ്രസവസമയമടുത്തതിനാൽ സ്വന്തം മുറിയിൽ കഴിയുമ്പോഴാണ് ഒരു യുവതിയുടെ നിലവിളി ഡോക്ടറിന്റെ കാതുകളിലെത്തിയത്.
സ്വന്തം അസ്വസ്ഥതകൾ മറന്ന് അവർ ശബ്ദംകേട്ട സ്ഥലത്തേക്കെത്തി. അവിടെ ഒരു യുവതി പ്രസവവേദനകൊണ്ട് പുളയുകയായിരുന്നു. ഗർഭിണിയെ പരിശോധിച്ച ഡോക്ടർ അമാൻഡയ്ക്ക് ഒരു കാര്യം ഉറപ്പായി. ഈ പ്രസവം ഉടൻ നടന്നില്ലെങ്കിൽ അവരുടെ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകും. കാരണം പൊക്കിൾക്കൊടി കുഞ്ഞിന്റെ കഴുത്തിൽ മുറിക്കൊണ്ടിരിക്കുകയാണ്.

യുവതിയുടെ ചികിത്സിക്കുന്ന ഡോക്ടറാകട്ടെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ്. ആൾ എത്താൻ ഇനിയും സമയമെടുക്കും. അതുവരെ കാത്തിരിക്കുന്നത് കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കും. ഇതു മനസ്സിലാക്കിയ ഡോക്ടർ അമാൻഡ സ്വന്തം പ്രസവവേദനയെ കൂസാതെ യുവതിയുടെ പ്രസവമെടുത്തു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതു കണ്ടു മടങ്ങി നിമിഷങ്ങൾക്കുള്ളിൽ ഡോക്ടറും ഒരു കുഞ്ഞിന്റെ അമ്മയായി. ഡോക്ടർ അമാൻഡയുടെ രണ്ടാമത്തെ പ്രസവമായിരുന്നു അത്. അമാൻഡയും മകൻ ഹെലൻജോയ്സും സുഖമായിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് മറ്റൊരു ഡോക്ടറായ ഡോ. ഹല സാബ്രി ഫെയ്സ്ബുക്കിൽ ഈ സംഭവം പങ്കുവെച്ചത്.

കുഞ്ഞുവാവയെ കൈയിലെടുത്തു നിൽക്കുന്ന ഈ സുന്ദരി ഒരു മോഡലാണെന്നു കരുതിയെങ്കിൽ നിങ്ങൾക്കുതെറ്റിയെന്നും ഇവരൊരു ഡോക്ടറാണെന്നും സ്വന്തം പ്രസവത്തിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മറ്റൊരു യുവതിയുടെ പ്രസവമെടുത്ത് യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച വീരനായികയാണിതെന്നും പരിചയപ്പെടുത്തിക്കൊണ്ടാണ് ഡോ. അമാൻഡയെ അഭിനന്ദിച്ചുകൊണ്ട് ഡോ. ഹല സാബ്രി ഫെയ്സ്ബുക്ക് കുറിപ്പെഴുതിയത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ട ആ പോസ്റ്റിലൂടെയാണ് ലോകം ഈ ഡോക്ടറുടെ കഥയറിഞ്ഞത്.

അധാറുമായി സിം കാര്‍ഡ് ബന്ധിപ്പിക്കുമ്പോള്‍ സൂക്ഷിക്കുക..!!


സുപ്രീം കോടതിയുടെ വിധി പ്രകാരം ഓരോരുതവരും തങ്ങളുടെ സിം കാര്‍ഡുകള്‍ അധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ നടന്നുവരികയാണ്. ഇതിനു പലരും കരുതുന്ന പോലെ അധാറിന്റെ ഫോട്ടോസ്റ്റാറ്റ് കൊടുക്കേണ്ടതില്ല. നമ്മുടെ അധാറിന്റെ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും. അവസാനം നമ്മുടെ വിരല്‍ സ്കാന്‍ ചെയ്തു കഴിയുന്നതോടെ നടപടികള്‍ എല്ലാം പൂര്‍ത്തിയാകും. പക്ഷെ ഇതിനായി നമ്മള്‍ ഒരോരുത്തവരും  നേരിട്ട് ചെല്ലേണ്ടതുണ്ട്.

ഈ അവസ്ഥ പരമാവതി ചൂക്ഷണം ചെയ്യാന്‍ ഒരുകൂട്ടം ആളുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ പരിസരത്ത് നമുക്ക് യാതൊരു പരിചയവും ഇല്ലാത്ത ആളുകൾ സിം വെരിഫിക്കേഷൻ എന്ന പേരിൽ ഒരു കുടയും രണ്ട് കസേരയുമിട്ട് ഇരിക്കുന്നുണ്ട്. ഒരു പരിചയവുമില്ലാത്ത ഇത്തരക്കാർക്ക് നമ്മുടെ വിരലടയാളം ഉൾപ്പെടെയുള്ള ഈ വിലപ്പെട്ട രേഖകൾ ഒരു കാരണവശാലും കൈമാറരുത്. പ്രത്യേകിച്ച് പെൺകുട്ടികളും സ്ത്രീകളും. പ്രൈവറ്റ് നെറ്റ് വർക്കുകളായ ഐഡിയ, വോഡഫോൺ, എയർടെൽ തുടങ്ങിയ മൊബൈൽ കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നമ്മുടെ നാട്ടിൽ നമുക്ക് പരിചയമുള്ള ധാരാളം മൊബൈൽ ഷോപ്പുകൾ ഉണ്ട്. വർഷങ്ങളായി നമുക്ക് പരിചയമുള്ളവരാണ് അവർ. ഇതിന്മേലുണ്ടാകുന്ന ഏതൊരു പരാതിയും നമുക്ക് അവരുമായി പങ്കുവെക്കാം. അതിനാൽ നമ്മുടെ വിലപ്പെട്ട രേഖകൾ സാമൂഹ്യ വിരുദ്ധരുടെ കയ്യിൽ എത്താതിരിക്കാൻ വേണ്ടി നമുക്ക് പരിചയമുള്ള കടകളിൽ നിന്ന് മാത്രം ആധാർ ലിങ്ക് ചെയ്യുക.


ജിയോ സിം എടുക്കുമ്പോൾ തന്നെ ആധാർ നമ്പർ കൊടുത്തിട്ടുള്ളതിനാൽ ജിയോ വരിക്കാർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. BSNL ൽ അന്വേഷിച്ചപ്പോൾ, ഇപ്പോൾ ഒന്നും ചെയ്യേണ്ടതില്ല. സമയമാകുമ്പോൾ ഓഫീസിൽ നിന്ന് നിങ്ങളുടെ ഫോണിലേക്ക് കോളോ മെസ്സേജോ ഏതെങ്കിലുമൊന്ന് വരും. അപ്പോൾ മാത്രമേ എന്തെങ്കിലും ചെയ്യേണ്ട ആവശ്യമുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇനി എന്തെങ്കിലും കാരണവശാൽ ഇപ്പോൾ ഉപയോഗിക്കുന്ന സിം കട്ടായാലും പുതിയ ഒരു സിം എടുക്കുക എന്നത് സാധാരണക്കാർക്ക് പൂ പറിക്കുന്ന പോലെ എളുപ്പമായ കാര്യമാണ്. പക്ഷേ അനധികൃതമായി നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നവരുടെ പ്രലോഭനത്തിൽ വീണു പോയാൽ പിന്നീട് വലിയ വില കൊടുക്കേണ്ടി വരും.

നിങ്ങളുടെ സുഹൃത്തുക്കള്‍ ചതിയില്‍ പെടാതിരിക്കാന്‍ പരമാവതി ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക

Thursday, 10 August 2017

ഇത് വരെ ഏകദേശം 112 പെണ്ണുകാണൽ ചടങ്ങു കഴിഞ്ഞു അമ്മയുടെ രോഗം അറിയുമ്പോൾ മുടങ്ങും.

ഇതു വായിക്കാതെ പോവരുതെ കുറച്ചു ദു:ഖത്തോടെയും അതിലുപരി അഭിമാനത്തോടെയും ആണ് ഞാൻ ഈ എഴുതുന്നത്.
എന്റെ പേര് സുബീഷ് കോഴിക്കോട് എലത്തൂർ എന്ന സ്ഥലത്ത് താമസിക്കുന്നു കുവൈറ്റിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഇത് ഞാനും അമ്മയും വെക്കേഷൻ കഴിഞ്ഞു പോവുന്ന ദിവസം ചുമ്മാതെ ഒന്ന് എടുത്ത സെൽഫി ആണ് (ഫോട്ടോ എഡിറ്റിങ്ങ് ആണ് കാരണം രണ്ട് പേരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കൊണ്ട്) ഇനി എന്റെ കുടുംബത്തെ കുറിച്ചു, അച്ഛൻ 3 വർഷം മുമ്പ് ക്യാൻസർ ബാധിച്ചു മരിച്ചു. പിന്നെ ഉള്ളത് 2 മൂത്ത ഏട്ടൻമാരും അവരുടെ ഭാര്യമാരും രണ്ട് പേർക്കും ഈരണ്ട് മക്കളും അടങ്ങിയതാണ് എന്റെ കുടുംബം.

ഇനി എന്റെ അമ്മയെ കുറിച്ചു പറയാം. 16 വർഷം മുമ്പ് അമ്മയുടെ വലതു കാലിന് ബാധിച്ച ഒരു രോഗമായിരുന്നു ”മന്ത് ”എന്നത് ഒരുപാട് ചികിൽസിച്ചു ഇപ്പോഴും ചികിൽസിക്കുന്നു പക്ഷേ ഒരു മാറ്റവും ഇല്ല. ഡോക്ടർ മാർ പറയുന്നത് ഈ രോഗം മാറത്തില്ലാ എന്നാണ്. രോഗം ഇതാണെന്ന് അറിഞ്ഞിട്ടും ഒരു മകൾ ഇല്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം അമ്മയെ പോലെ ആണ് എല്ലാ കാര്യങ്ങളും ഏട്ടത്തിയമ്മമാർ നോക്കുന്നത്.

ഇനി ഞാൻ എന്നെ പറ്റി പറയാം 31 വയസ്സായ അവിവാഹിതനായ ഞാൻ ഏഴാം (7) വർഷ പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നു. ഓരോ വെക്കേഷൻ വരുമ്പോഴും ഒരുപാട് പ്രതീക്ഷയോടെ പെണ്ണ് കാണൽ ചടങ്ങിനു പോവാറുണ്ട്. ഹിന്ദു ആചാര പ്രകാരമുള്ള ജാതകം ( നശിച്ചത്) നോക്കി ശരിയാവുന്ന ആലോചനകൾ എന്റെ വീട്ടുകാർ പെൺ വീട്ടുക്കാർക്ക് വിവരം കൊടുത്ത് അവരുടെ കുടുംബം ചെക്കൻ എങ്ങനയാ കുടുംബം എങ്ങനയാ എന്നൊക്കെ അറിയാൻ വേണ്ടി അന്വേഷണത്തിന് വരുക എന്നത് പതിവാണ്. അങ്ങനെ ഞങ്ങളുടെ നാട്ടിൽ വരുക ആണെങ്കിൽ നാട്ടിൽ ഉള്ള ചില കല്യാണ മുടക്കികൾക്ക് ( നാറികൾക്ക് ) പറയുവാൻ ആകെ ഉള്ള ഒരു കാരണം ആണ് എന്റെ അമ്മയുടെ കാലിന്റെ ”മന്ത്” എന്ന രോഗം. അങ്ങനെ കുറെ ആലോചനകൾ മുടങ്ങി. പെണ്ണ് കാണൽ എന്നത് ഒരു മടി ആയി മാറി. ഏകദേശം 110 പെണ്ണിനെ ഞാൻ പോയി കണ്ടിട്ടുണ്ടാവും (12 വർഷം മുമ്പ് എന്റെ ഏട്ടൻമാരുടെ കല്യാണം നടക്കുന്ന സമയത്ത് നാട്ടിലെ ചിലർ ഇതും പറഞ്ഞ് ചെന്നിരുന്നു. എന്നാൽ അവർക്ക് ഇതിന്റെ സത്യാവസ്ത അറിയാമായിരുന്നു.

ഇനി ഞാനെന്നു പറയട്ടെ വിവാഹം കഴിഞ്ഞില്ലാ എന്നത് അല്ല എന്റെ ടെൻഷൻ കുടുംബക്കാരുടെ നിർബന്ധത്തിൽ പോയി കാണുന്ന ആലോചനകൾ (അമ്മയുടെ രോഗം കാരണം ആണ്) മുടങ്ങുന്നത് അമ്മക്ക് ഉണ്ടാകുന്ന സങ്കടം ആലോചിക്കുമ്പോൾ ആണ് എനിക്ക് ഒരു സമാധാനവും ഇല്ലാത്തത്. അമ്മയെ മാറ്റി നിർത്തി എനിക്കെരു കല്യാണം വേണ്ടതാനും. എല്ലാവരെ പോലെയും എന്റെ അമ്മ എനിക്ക് ജീവനാണ്. ഒരു രോഗം പിടിപ്പെട്ട് എന്ന് കരുതി മാറ്റി നിർത്താൻ മാത്രം ദുഷ്ടൻ അല്ല ഞാൻ.

ATM വഴി പൈസ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. സുക്ഷിച്ചാല്‍ ദുഖിക്കേണ്ടാ..


 എ ടി എം വഴി ഒരുപാടു തട്ടിപ്പുകള്‍ ഇന്ന് നടക്കുന്നുണ്ട്.ഒരുപാട് പണം കയ്യില്‍ കൊണ്ട് നടന്നു മോഷ്ടക്കള്‍ക്ക് കവരാന്‍ ഉള്ള അവസരം ഉണ്ടാക്കേണ്ട കരുതിയാണ് ആളുകള്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതും എ ടി എം വഴ പണം പിന്‍വലിക്കുന്നതും .എന്നാല്‍ പിന്‍വലിക്കുന്ന പണം വ്യജമായാല്‍ എന്താകും അവസ്ഥ.അത് പോലൊരു ദുരവസ്ഥ ഉണ്ടായിരിക്കുകയാണ് പാലാ ടൌണ്‍ എസ്ബിടി യുടെ എ ടി എം കൌണ്ടര്‍ ഉപയോഗിച്ച ഒരു ഇടപടുകാരന്.


ആ കുറിപ്പ് ഇങ്ങനെ ആയിരുന്നു : ഞായറാഴ്ച രാവിലെയാണ് പാലാ ടൗൺ SBT ATM (Counter 2)ൽ നിന്നും 33000 രൂപാ പിൻവലിച്ചത്.16 രണ്ടായിരത്തിൻറെ നോട്ടുകളും 5 നൂറും ഒരു 500 ആയിട്ടാണ് കിട്ടിയത്. ATM ൽ എനിക്ക് പൂർണ്ണ വിശ്വാസം ഉള്ളതിനാലും ടൗണിലെ തിരക്കേറിയ ATM ആയതിനാലും ATM counter ൽ നിന്ന് ആ നോട്ടുകൾ മുഴുവൻ count ചെയ്യാൻ എന്നത്തെപ്പോലെയും അന്നും നോക്കിയില്ല.വീട്ടിലെത്തി എണ്ണിയപ്പോൾ അൽപ്പം ഭാരക്കൂടുതൽ അനുഭവപ്പെട്ടു.പിന്നീട് നോക്കിയപ്പോഴാണ് പേപ്പർ ഒട്ടിച്ച നിലയിൽ രണ്ടും പശ ഒട്ടിച്ച നിലയിൽ മൂന്നും നോട്ടുകൾ കണ്ടത്.16,2000 ൻറെ നോട്ടുകളിൽ 5 എണ്ണം ഈ വിധമായിരുന്നു.
ഞായറാഴ്ച ബാങ്ക് അവധിയായതിനാൽ തിങ്കളാഴ്ച (07/08/17) രാവിലെ ഞാൻ ബാങ്കിൽ പോയി ഒരു ഉദ്യോഗസ്ഥനോട് വിവരങ്ങൾ പറഞ്ഞു.ഞാൻ അവരുടെ ATM ൽ നിന്നല്ല പണം പിൻവലിച്ചതെന്നും അവരുടെ ATM ൽ അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി.ഏതു ശാഖയിലാണോ (അതും ഒരേ ബാങ്കിൻറെ) അവിടെ പോയി കൊണ്ടു കൊടുക്കാൻ പറഞ്ഞ് അദ്ദേഹം കൈ മലർത്തി.ഇതേ ബാങ്കിൻറെ പിറവം ശാഖയിൽ ( പാലാ-പിറവം 30-35 kmദൂരം) പോയി കൊടുത്തിട്ട് അവരും ഇതേ രീതിയിൽ കൈ മലർത്തിയാൽ എന്തു ചെയ്യണം എന്നു ചോദിച്ചപ്പോൾ ഒരു പുഞ്ചിരി ആയിരുന്നു അദ്ദേഹത്തിൻറെ മറുപടി....
ഒരു സാധാരണ പൗരൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്,കാസർഗോഡ് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു വ്യക്തി എന്തങ്കിലും അത്യാവശ്യത്തിന് പാലാ വരുമ്പോഴാണ് ഇതേ അവസ്ഥ വരുന്നതെങ്കിൽ അയാളേയും account എടുത്തിരിക്കുന്ന ശാഖയിലേക്ക് പറഞ്ഞു വിടുമോ? വണ്ടിക്കൂലി പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണെങ്കിൽ അതു നിങ്ങൾ കൊടുത്തു വിടുമോ?
അവിടെ നിന്നിട്ടും കാര്യമില്ലെന്നു മനസ്സിലാക്കി നിസ്സഹായയായി പോരാൻ തുടങ്ങിയപ്പോഴാണ് മാനേജരെ കണ്ട് കാര്യം പറയാം എന്ന് തോന്നിയത്.നേരെ അദ്ദേഹത്തെ പോയി കണ്ട് നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.എന്തെങ്കിലും ഒരു പരിഹാരം അവിടെ വച്ച് തന്നെ ഉണ്ടാക്കി തരണമെന്നും പറഞ്ഞു.കാര്യങ്ങളൊക്കെ കേട്ട ശേഷം മാനേജർ ഞാൻ ആദ്യം സമീപിച്ച ആ സാറുമായി ചർച്ച നടത്തി വന്നു.
അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്നോട് വീണ്ടും ആവർത്തിക്കുകയും ചെയ്തു.പിന്നീട് ആ മാനേജരുടെ നല്ല മനസ്സു കൊണ്ട് ആ പൈസ account ലേക്ക് deposit ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.പറഞ്ഞതിൻ പ്രകാരം ഞാൻ ആ തുക account ലേക്ക് തന്നെ deposit ചെയ്തു.അങ്ങനെ ആ ATM പറ്റിച്ച പണിയിൽ കുറച്ചു സമയം പോയിക്കിട്ടി എന്നു പറയാം.
ആയതിനാൽ സുഹൃത്തുക്കളെ, ATMൽ നിന്നിറങ്ങും മുൻപ് നോട്ടുകൾ check ചെയ്യുക.ഇതു പോലെയുള്ള നോട്ടുകൾ കിട്ടിയാൽ അവിടെയുള്ള cctv camera ക്കു നേരെ ഉയർത്തി കാണിക്കുക.ഇടപാട് നടത്തിയതിൻറെ Reciept,sms എന്നിവ സൂക്ഷിക്കുക. ശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. 

Tuesday, 8 August 2017

യജമാന സ്‌നേഹം; കുളത്തില്‍ വീണ യജമാനനെ രക്ഷിക്കാന്‍ പിറകെ ചാടിയ നായ; കണ്ണ് നനയിക്കുന്ന വീഡിയോ


മനുഷ്യനെക്കാളും സ്‌നേഹം മൃഗങ്ങള്‍ക്ക് ഉണ്ടാകുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഏറ്റവും സഹാനുഭൂതിയുള്ള ജീവിയാണ് നായ. കൂടാതെ നായയ്ക്ക് യജമാനനോടുള്ള സ്‌നേഹം എത്രത്തോളമെന്ന് കഥകളിലൂടെയെങ്കിലും നാം അറിഞ്ഞിരിക്കും. എന്നാല്‍, ആ സ്‌നേഹം തുറന്ന് കാണിക്കുകയാണ് ഈ വീഡിയോ.
വള്ളിയില്‍ തൂങ്ങി കുളത്തില്‍ ചാടിയ യജമാനന്‍ മുങ്ങി താഴുകയാണെന്ന് വിചാരിച്ച് രക്ഷിക്കാനായി പിറകെ ചാടിയതാണ് ഈ നായ. എന്നാല്‍ ചാടിയ ശേഷമാണ് നായക്ക് മനസ്സിലായത് തന്റെ യജമാനന് നീന്തല്‍ അറിയാമെന്ന്.
നമ്മള്‍ മനുഷ്യരാണെങ്കില്‍ ഒരു നിമിഷമെങ്കിലും ഒന്നു മടിക്കും. ചിന്തിച്ച ശേഷമേ ആളെ രക്ഷിക്കാന്‍ എടുത്തുചാടുകയുള്ളു. മറ്റുള്ളവരെ രക്ഷിക്കുന്നതിലുപരി സ്വയം രക്ഷയായിരിക്കും അധിക പേരും നോക്കുക. എന്നാല്‍ ഇവിടെ നന്ദിയുള്ള നായ് വര്‍ഗത്തിന് മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. അവന്‍ യജമാന സ്‌നേഹമുള്ളവനാണ്. യജമാനന്‍ കഴിഞ്ഞേ അവന് വേറെ എന്തുമുള്ളൂ.

Monday, 7 August 2017

റിമിടോമിയെ പൊക്കിയെടുത്ത ഷാരൂഖ് ഖാനെ പൊക്കിയെടുത്ത് നമ്മുടെ മലയാളി പയ്യന്‍; വീഡിയോ വൈറലാകുന്നു.


കടന്നു ചെല്ലുന്ന വേദികളിലും പരിപാടികളിലെല്ലാം താരമായിട്ടുള്ള പതിവേ ഇന്നേവരെ ഷാരൂഖ് ഖാന്‍ എന്ന താരത്തിനുള്ളൂ. എന്നാല്‍ അടുത്തിടെ ഒരു പ്രശസ്തമായ റിയാലിറ്റി ഷോയുടെ വേദിയില്‍ എത്തിയപ്പോള്‍ താരമായത് ഷാരുഖ് മാത്രമായിരുന്നില്ല ഒരു മലയാളി ഗായകനും കൂടിയായിരുന്നു. വൈഷ്ണവ് ഗിരീഷ്. പാട്ടു പാടി പ്രേക്ഷകരേയും ഷാരൂഖിനേയും അതിശയിപ്പിക്കുക മാത്രമല്ല, ഒരുപാട് നായികമാരെ എടുത്തുയര്‍ത്തി ആടിപ്പാടിയ നടനെ ഈ പതിനഞ്ചുകാരന്‍ വളരെ കൂളായി എടുത്തുയര്‍ത്തുകയായിരുന്നു. മുണ്ടും മടക്കിക്കുത്തി വൈഷ്ണവ് ഷാരൂഖിനെ എടുത്തുയര്‍ന്ന ചിത്രം പോലെ തന്നെ വൈറലായി വിഡിയോയും. ഷാരൂഖ് ഖാന്റെ റയീസിലെ സാലിമ എന്ന ഗാനമാണ് വൈഷ്ണവ് വേദിയില്‍ പാടിയത്. ജാം 8ന്റെ സംഗീതത്തിലുള്ള പാട്ട് എഴുതിയത് അമിതാഭ് ഭട്ടാചാര്യയാണ്. പാടിയത് അരിജിത് സിങും ഹര്‍ദീപ് കൗറും ചേര്‍ന്നായിരുന്നു.
പതിനഞ്ച് വയസുകാരനായ ഈ പ്രതിഭ തൃശൂരിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. അച്ഛന്‍ ഗിരീഷ് കാനറാ ബാങ്കില്‍ ജോലി ചെയ്യുന്നു. അമ്മ മിനി അഭിഭാഷകയും. ആറാം വയസു മുതല്‍ക്കേ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു തുടങ്ങിയ വൈഷ്ണവ് ഇതുപോലെ മറ്റൊരു പ്രശസ്തമായ റിയാലിറ്റി ഷോയിലും ജേതാവായിരുന്നു. ശ്രേയ ഘോഷാലിനെ പോലുള്ള ഗായികമാരെ പ്രശസ്തരാക്കിയ സരിഗമപ എന്ന റിയാലിറ്റി ഷോയിലാണ് ഇപ്പോള്‍ വൈഷ്ണവ് പാടുന്നത്. ഗിരീഷിന്റെ ഒരു പാട്ടിന്റെ വിഡിയോയ്ക്ക് രണ്ടു ദിവസം കൊണ്ട് 13 ലക്ഷം പ്രേക്ഷകരെയാണ് ഫെയ്‌സ്ബുക്കില്‍ മാത്രം നേടാനായത്. കണ്ണൂരില്‍ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തില്‍ ലളിത ഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു വൈഷ്ണവ്. 2013,2014 വര്‍ഷങ്ങളില്‍ കലാപ്രതിഭ പുരസ്‌കാരവും നേടിയിരുന്നു ഈ മിടുക്കന്‍.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി

ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കേരളാ ഹൈക്കോടതി നീക്കി. 2013 മെയിൽ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ കോഴവിവാദത്തിൽ പോലീസ് അറസ്റ് ചെയ്തതോടെ ബിസിസിഐ താരത്തെ വിലക്കുകയായിരുന്നു. എന്നാൽ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ പട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മുടന്തൻ ന്യായങ്ങൾ നിരത്തി ബിസിസിഐ വിലക്ക് നീക്കാൻ തയ്യാറായിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാൻ കഴിയാതിരുന്ന ശ്രീ കേരളാ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരിക്കുകയാണ് ഒത്തുകളി വിവാദത്തില്‍ താരം അറസ്റ്റില്‍ ആകുന്നത്. തന്റെ വിലക്ക് നീക്കാന്‍ പലതവണ ശ്രീശാന്ത് ബിസിസിഐ യെ സമീപിച്ചിരുന്നെങ്കിലും അനുകൂല തീരുമാനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. തുടര്‍ന്നാണ് ശ്രീശാന്ത് കേരളാ ഹൈക്കോടതിയെ സമീപിച്ചത് 

തന്റെ കരിയറിലെ നിർണ്ണായക വർഷങ്ങൾ കവർന്നെടുത്ത കേസിന്റെ വിധി കാത്ത് ശ്രീശാന്ത് കേരളാ ഹൈക്കോടതിയിൽ എത്തിയിരുന്നു. തന്നെ അനുകൂലിച്ച തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ശ്രീശാന്ത് നന്ദി പറഞ്ഞു. ഇന്ത്യയിലെ മികച്ച പേസ് ബൗളർമ്മാരിൽ ഒരാളായ ശ്രീ എന്നു ക്രിക്കറ്റിൽ തിരിച്ചെടുമെന്നു കാത്തിരിക്കുകയാണ് ആരാധകർ.ബ്ലാസ്റ്റേഴ്‌സിന് പുതിയ റെക്കോര്‍ഡ്‌.

അങ്ങനെ  മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിന്   മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡ്‌. ഫെയ്സ്ബുക്കിൻറെ ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഐഎസ്എല്‍ ഔദ്യോഗിക അക്കൗണ്ടിനെ മറികടന്നാണ് ബ്ലാസ്റ്റേഴ്‌സ് ചരിത്രം രചിച്ചത്. രണ്ട് ലക്ഷത്തി നാല്‍പത്തി ഏഴായിരം ഫോളോവേഴ്‌സുള്ള ഐ എസ് എല്‍  ഒഫീഷ്യല്‍ അകൗണ്ടിനേ  രണ്ട് ലക്ഷത്തി നാല്‍പത്തി എണ്ണായിരം ഫോളോവേഴ്‌സുമായി ആണ് ബ്ലാസ്റ്റേഴ്‌സ്  മറികടന്നത്.ഇതിനു മുന്‍പും ആരാധക പിന്തുണ തെളിയിക്കുന്ന നിരവധി റെക്കോര്‍ഡുകള്‍ ബ്ലാസ്റ്റേഴ്‌സ്  സ്വന്തമാക്കിയിട്ടുണ്ട്. ലോകക്ലബ്ബുകള്‍ക്ക് ഇടയില്‍ 25 ലക്ഷത്തിലധികം സോഷ്യല്‍ മീഡിയ ആരാധക പിന്തുണയോടെ  എണ്‍പതാമതാണ്  ഡിജിറ്റല്‍ ആരാധകര്‍ക്കിടയിലെ ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. അതേപക്ഷം മികച്ച തയ്യാറെടുപ്പുകളോടു കൂടിയാണ് ടീം ഇത്തവണ ഇറങ്ങുന്നത്.  ആരാധക മനസറിഞ്ഞു തയ്യാറാക്കാന്‍ കഴിഞ്ഞതും മികച്ച പരിശീലക സാനിധ്യവും ടീമിന്  ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടുന്നത്

Thursday, 3 August 2017

സ്വന്തം അമ്മാവന്റെ മകളെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്; നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം അനൗദ്യോഗിക രജിസ്റ്റര്‍ മാരേജ്

വ്യക്തിവിവരങ്ങള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കുന്നതിന് വേണ്ടി പൊലീസ് നടത്തിയ അന്വേഷണമാണ് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു കൊണ്ടു വന്നത്. മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും ഇതേ കുറിച്ച് അറിയില്ലായിരുന്നു. ദിലീപിന്റെ ബന്ധുക്കളും ഇത് കാവ്യയില്‍ നിന്നും മഞ്ജുവില്‍ നിന്നും രഹസ്യമാക്കി വച്ചു. ദിലീപിന്റെ ആദ്യ ഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണുള്ളതെന്നാണ് സൂചന. ഇവര്‍ കുടുംബസമേതമാണ് അവിടെ കഴിയുന്നതെന്നും അറിയുന്നു. ഇവരില്‍ നിന്നും കാര്യങ്ങള്‍ തിരക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സ്വന്തം അമ്മാവന്റെ മകളെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്. സിനിമാതാരമായി മാറിയ ദിലീപ് പിന്നീട് മഞ്ജുവാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കി. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ വഴി മാറണമെന്നായിരുന്നു ആവശ്യം. ഇത് ഉള്‍ക്കൊണ്ട് മാറി കൊടുക്കുകയായിരുന്നു. ആലുവ ദേശം രജിസ്റ്റര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തോളം ദിലീപും അമ്മാവന്റെ മകളും പ്രണയത്തിലായിരുന്നു.

ജൂലൈയിലാണു ദിലീപിന്റെ ആദ്യഭാര്യ മഞ്ജു അല്ലെന്ന സൂചന പൊലീസിനു കിട്ടുന്നത്. ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യയെന്നു വിവരം കിട്ടി. ആലുവ ദേശം രജിസ്റ്റര്‍ ഓഫിസിലെ രജിസ്റ്റര്‍ വിവാഹത്തിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ ഇത് നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്തോ എന്നത് പൊലീസ് സ്ഥിരീകരിക്കാന്‍ കഴിയുന്നില്ല. മുദ്ര പത്രത്തില്‍ ഒപ്പിട്ടുള്ള വിവാഹം ആകാനാണ് സാധ്യതയെന്നും പൊലീസിന് വിലയിരുത്തലുണ്ട്.

ഇതിനുശേഷമാണു നടി മഞ്ജു വാരിയരുമായി അടുപ്പത്തിലാകുന്നത്. ഈ പരിചയം മഞ്ജുവുമായുള്ള വിവാഹത്തിലേക്കു നയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ വന്നപ്പോള്‍ യുവതിയോടു ബന്ധുക്കളും മറ്റും കാര്യങ്ങള്‍ വിശദീകരിച്ചു ബോധ്യപ്പെടുത്തി. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ ഇവര്‍ ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തയാറായി. അമ്മാവന്റെ മകളായതു കൊണ്ട് തന്നെ കാര്യങ്ങള്‍ എളുപ്പത്തിലായി. അവര്‍ തന്റെ ഭര്‍ത്താവിന്റെ നല്ല ഭാവിയെ ഓര്‍ത്ത് വിവാഹത്തില്‍ നിന്ന് പിന്മാറി. ഗള്‍ഫിലുള്ള യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ഗോപാലകൃഷ്ണന്‍ എന്ന അനൗദ്യോഗിക പേരിലാണു ദിലീപ് ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്ന് ആരൊക്കെയാണു സാക്ഷിയായി ഒപ്പിട്ടതെന്നു കണ്ടെത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ഓഫിസിലെ ഈ രേഖകള്‍ കുറ്റപത്രത്തിനൊപ്പം വയ്ക്കാനാണു പൊലീസിന്റെ നീക്കം. ഈ രേഖകള്‍ കണ്ടെടുക്കുന്ന ജോലിയാണു ഒരു മാസമായി അന്വേഷണസംഘം രഹസ്യമായി ചെയ്തിരുന്നത്. രേഖകള്‍ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണു സൂചന.

ആദ്യ വിവാഹത്തിന്റെ സാക്ഷികളെ പലതവണ പൊലീസ് ഫോണില്‍ വിളിച്ചിരുന്നു. അന്നത്തെ കൃത്യമായി തീയതി അറിയിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ വിവാഹത്തില്‍നിന്നു ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണു സൂചന. ആദ്യഭാര്യ ഇപ്പോഴും അജ്ഞാതയായി തുടരുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യഭാര്യയെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവച്ചു എന്നാണു പൊലീസ് പറയുന്നത്. ഇതിന് ശേഷമാണ് ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. എന്നാല്‍ 2015 ല്‍ ഈ ബന്ധം അവസാനിക്കുകയും ദിലീപും മഞ്ജുവും വിവാഹമോചനം നേടിയതിന് പിന്നാലെ താരം തന്റെ പല സിനിമകളിലെയും നായികയായിരുന്നു കാവ്യാ മാധവനെ വിവാഹം കഴിക്കുകയുമായിരുന്നു. ദിലീപിന്റെ മൂന്ന് വിവാഹത്തിനും അങ്ങനെ പ്രണയമെന്ന പ്രത്യേകതയും ഉണ്ട്. സംഭവത്തില്‍ സാക്ഷിയായിരുന്ന മിമിക്രി താരം അബിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസിന് പദ്ധതിയുണ്ട്.

മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഈ വിവാഹത്തിന് താന്‍ സാക്ഷിയാണെന്നുമുള്ള ചില ചാനലുകളുടെ വാര്‍ത്ത തള്ളി നടനും മികിക്രി കലാകാരനുമായ അബി രംഗത്ത് വന്നിരുന്നു. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. താന്‍ ഇത്തരമൊരു വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Wednesday, 2 August 2017

‘ആയിരം ലൈക്കുകയറിയാന്‍ ഞാന്‍ നിന്റേതെന്ന്’ പെണ്‍കുട്ടി; ഫെയ്‌സ്ബുക്കില്‍ ‘അഡാറ്’ ഐഡിയ പ്രയോഗിച്ച യുവാവിന് ലൈക്കുകളുടെ ബഹളം

മൂന്ന് വര്‍ഷം പുറകെ നടന്നിട്ടും താന്‍ ഏറെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. അതോടെയാണ് ജിഷ്ണു എന്ന ചെറുപ്പക്കാന്‍ ഫെയ്‌സ്ബുക്കില്‍ ഇന്നേ വരെ ആരും പ്രയോഗിക്കാത്ത ഐഡിയ ഒന്നു പയറ്റിനോക്കാന്‍ തുനിഞ്ഞത്. ഇരുവരും തമ്മിലുള്ള ചാറ്റ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത്, അതിന് ആയിരം ലൈക്ക് ലഭിച്ചാല്‍ തന്നോട് ഇഷ്ടമെന്ന് പറയുമോ എന്നായിരുന്നു ജിഷ്ണു പെണ്‍കുട്ടിയോട് ചോദിച്ചത്. ആയിരം ലൈക്ക് ലഭിച്ചാല്‍ ഞാന്‍ നിന്റേതെന്ന് പെണ്‍കുട്ടി മറുപടി നല്‍കുകയും ചെയ്തു. ചാറ്റിന്റെ സ്ത്രീന്‍ ഷോട്ട് ഉള്‍പ്പെടെ ജിഷ്ണു ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു. കിട്ടിയതാകട്ടെ ഏഴായിരത്തിലധികം ലൈക്ക്. ഇതോടെ പെണ്‍കുട്ടി തിരികെ ജിഷ്ണുവിനോട് ഇഷ്ടമാണെന്ന് പറയുകയും ചെയ്തു.

ജൂലൈ 31 നാണ് ജിഷ്ണു പെണ്‍കുട്ടിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തത്. അതിന് നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെ, ‘ ഫ്രണ്ട്‌സ് മൂന്ന് വര്‍ഷമായി സ്‌നേഹിക്കുന്നതാണ്. ഇതുവരെ എന്നാട് അവള്‍ പ്രപ്പോസ് ചെയ്തിട്ടില്ല. ഒരു പക്ഷേ നിങ്ങള്‍ സഹായിച്ചാല്‍ എന്നെ അവള്‍ പ്രപ്പോസ് ചെയ്യും. എനിക്ക് ജീവനാണ്. അവളില്ലാതെ എനിക്ക് പറ്റില്ല. ഒന്ന് സപ്പോര്‍ട്ട് ചെയ്ത് സഹായിക്കുമോ…പ്ലീസ്’. പോസ്റ്റു ചെയ്തതിന് പിന്നാലെ ജിഷ്ണുവിന് പിന്തുണയുമായി നിരവധിയാളുകളെത്തി. പിന്തുണ മാത്രമെന്നും പറയാന്‍ പറ്റില്ല. ഒരു വിഭാഗം ആളുകള്‍ അതിനെ എതിര്‍ത്തു. ‘ആയിരം ലൈക്കുകിട്ടിയാല്‍ മാത്രം തോന്നേണ്ടതാണോ’ സ്‌നേഹം എന്ന് ചോദിച്ചവരുണ്ട്. എന്തായാലും ജിഷ്ണു ഹാപ്പിയാണ്. ആയിരം ലൈക്ക് കയറിയതോടെ ജിഷ്ണു സ്‌നേഹിക്കുന്ന പെണ്‍കുട്ടി അനുകൂലമായി പ്രതികരിച്ചു. മനസില്‍ ഒതുക്കിവെച്ചിരുന്ന സ്‌നേഹം അവള്‍ തുറന്നുപറഞ്ഞു.