Friday, 28 July 2017

രണ്ടാം വയസിൽ ‘അമ്മ മരിച്ചു , ഓട്ടോ ഡ്രൈവറായി അമ്മാവനൊപ്പം പിന്നീട് ജീവിതം – ഹരീഷ് കണാരൻ പറയുന്നു

'ഹരീഷ് പെരുമന്ന' ഈ പേരുകേട്ടാൽ തിരിച്ചറിയാത്തവർ വരെ 'ഹരീഷ് കണാരൻ' എന്നു കേൾക്കുമ്പോൾ ആളെ തിരിച്ചറിയും. ഹരീഷിന്റെ ജാലിൻ കണാരൻ എന്ന കഥാപാത്രം അത്രമേൽ നമ്മുടെ ഉള്ളിൽ പതിഞ്ഞതാണ്. കോഴിക്കോടൻ ഭാഷയും നിഷ്കളങ്കമായ നർമ്മവുംകൊണ്ട് നമ്മളെ ചിരിപ്പിക്കുന്ന ഹരീഷിന്റെ ഇതുവരെയുള്ള ജീവിതം അത്ര സുഖകരമായുരുന്നില്ല. ഹരീഷിന്റെ രണ്ടാമത്തെ വയസിലാണ് അദ്ദേഹത്തിന്റെ അമ്മ മരിക്കുന്നത്. തുടർന്ന് ഒരു വർഷത്തിന് ശേഷം അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ഈ രണ്ടു വർഷം മാത്രമേ അച്ഛനോടൊപ്പം ഹരീഷ് തമാസിച്ചിട്ടുള്ളൂ. പിന്നീട് അമ്മാവന്റെ വീട്ടിൽ ആയിരുന്നു താമസം. പത്താംക്ലാസ് തോറ്റത്തോടെ ഓട്ടോ ഓടിക്കാൻ തുടങ്ങി. ഈ സമയം ഹരീഷ് മിമിക്രി വേദികളിൽ സജീവമായി.

ഹരീഷിന്റെ വാക്കുകളിലേക്ക് "ഞാൻ ഈ ക്ലബ്ബുകളിൽ ഒക്കെ കൊച്ചു കൊച്ചു മിമിക്രി പരിപാടികൾക്ക് പോകുമായിരുന്നു. എന്നാൽ എന്നെ അങ്ങനെ വിടാൻ ബന്ധുക്കൾ ഒരുക്കമല്ലാരുന്നു. അങ്ങനെ പത്താം ക്ലാസ് ട്യൂഷനു പോയി തുടങ്ങി. അവിടെവച്ചാണ് ഞാൻ സന്ധ്യയെ കാണുന്നത്. ഞങ്ങൾ പതിയെ അവിടെവച്ചു പ്രണയത്തിലായി. നീണ്ട പത്തുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. പിന്നെയും ഞാൻ മിമിക്രി വേദികളിൽ സജീവമായി. എന്നാൽ ഞങ്ങളുടെ ബന്ധുക്കൾ എന്നോട് വേറെ ജോലിക്കു ശ്രമിക്കാൻ പറയുമായിരുന്നു. അങ്ങനെയാണ് കോമഡി ഫെസ്റ്റിവലിൽ എത്തിയത്. ഞങ്ങളുടെ സ്വന്തം ടീമുമായാണ് എത്തിയത്. അവിടെ ജാലിൽ കണാരൻ ചെയ്തതോടെ തലവര തെളിഞ്ഞു. സിനിമയിൽ ആദ്യവേഷം നൽകിയത് അക്കു അക്ബർ ആണ്. ഉത്സാഹ കമ്മിറ്റി ആയിരുന്നു ചിത്രം. ചിത്രത്തിൽ ജാലിൻ കണാരൻ ആയിട്ടുതന്നെയാണ് അഭിനയിച്ചത്. എന്നാൽ ആ സിനിമ അത്ര വിജയമായില്ല. എന്നാൽ അതിനു ശേഷം ചെയ്ത സപ്തമശ്രീ തസ്കരാ വൻ വിജയമായി". വിധി ചിലപ്പോൾ അങ്ങനെയാണ് ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുള്ളവരെ ആയിരിക്കും മറ്റുള്ളവരെ ചിരിപ്പിക്കാൻ തിരഞ്ഞെടുക്കുക.

കരുത്തുള്ള താടിയും മീശയും വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ആണുങ്ങളെ സംബന്ധിച്ച് താടിയും മീശയും മിക്കവർക്കും ഒരു അഭിവാജ്യ ഘടകമാണ്.ഒരിക്കലെങ്കിലും വളർത്തി പരീക്ഷിക്കാത്തവർ ചുരുക്കം.
കനത്തിലുള്ള താടിയും മീശയുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
വൃത്തിയായി വെട്ടിയൊതുക്കിയ നീളമുള്ള താടിയും പിരിച്ചുവച്ച മീശയും ഒരു കൂളിംഗ് ഗ്ലാസും കൂടി വച്ചാല്‍ ലൂക്കിന്‍റെ പിന്നെ പറയണോ ???.
പൌരുഷത്തിന്‍റെ ലക്ഷണങ്ങള്‍ തന്നെ താടിയും മീശയുമാണ് എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും.
ഇതുവരെയും ത്സ്ടിയും മീശ്സ്യും ഇല്ലാത്തവര്‍ ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും നല്ല താടിയും മീശയും സ്വന്തമാക്കാം.
സമയം ലഭിക്കുന്നത് പോലെ ഒരു സ്ക്രബ്ലോ, പുരുഷന്മാര്‍ക്കായുള്ള ഒരു എക്സ്ഫോലിയന്‍റോ ഉപയോഗിച്ച് മുഖത്തെ ചര്‍മ്മം ഉരുമ്മി മൃതകോശങ്ങളെ നീക്കം ചെയ്യുക.
ഇത് രോമ വളര്‍ച്ചയെ ശക്തിപ്പെടുത്തും.
താടി വളര്‍ന്നുവരുമ്പോള്‍ അത് മുഖത്ത് പൂര്‍ണ്ണമായും ഉണ്ടാവില്ല.
എന്നാല്‍ രോമം നീളാനനുവദിക്കുന്നതോടെ ചെറിയ രോമങ്ങള്‍ക്കും വളരാനാവും.
അങ്ങനെ രോമമില്ലാതെയുള്ള ഭാഗങ്ങളിലും രോമം നിറയും. പ്രോട്ടീനുകള്‍ ധാരാളമായി ലഭിക്കുന്നത് രോമവളര്‍ച്ചക്ക് സഹായകരമാണ്.
ആവശ്യത്തിന് സമയം ഉറങ്ങുന്നതും അനിവാര്യമാണ്. ദിവസവും എട്ട് ഗ്ലാസ്സ വെള്ളമെങ്കിലും കുടിക്കുക.
താടി വളര്‍ത്തിത്തുടങ്ങിയാല്‍ അത് നല്ല നിലയില്‍ മുറിച്ച് നിലനിര്‍ത്തുക.
നമുക്കെല്ലാവര്‍ക്കും സുപരിചിതമാണ് ആവണക്കെണ്ണ പക്ഷെ അതിന്‍റെ സ്മെല്‍ ആര്‍ക്കും തന്നെ ഇഷ്ട്ടമല്ല.
ആവണക്കെണ്ണ മുടി വളരാന്‍ സഹായിക്കുന്ന നല്ലൊരു ഔഷധമാണ്.
ആവണക്കെണ്ണ രാത്രി മുഴുവന്‍ താടിയിലും മീശയിലും പുരട്ടി രാത്രി മുഴുവന്‍ വച്ചതിനു ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
ആവണക്കെണ്ണയും ബദാം ഓയിലും കലര്‍ത്തി താടിയില്‍ പുരട്ടുന്നതും താടിയുടെയും മീശയുടെയും വളര്‍ച്ചയുടെ കരുത്തു കൂട്ടും.

ഉറക്കമില്ലായ്മയും താടിയുടെയും മീശയുടെയും വളര്‍ച്ചയെ സ്വാധീനിക്കും.
ഉറക്കമില്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ റിസ്റ്റോറേഷന്‍ അഥവാ പുനര്‍നിര്‍മ്മാണം നടക്കുകയില്ല.
ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
അതിനാല്‍ ദിവസേന രാത്രി എട്ടു മണിക്കൂര്‍ ഉറക്കം ശീലമാക്കുക.

നല്ല ആരോഗ്യത്തിന് പശുവിന്‍ പാല്‍ ഒഴിവാക്കുക, ഒരു ബീര്‍ ദിവസം കഴിക്കാം; കാരണം ഇതാണ്

മനുഷ്യന്റെ ഭക്ഷണ ശീലങ്ങള്‍ ഓരോ ദിവസവും മാറി മാറി വരും. അതേ സമയം തന്നെ ഏത് ഭക്ഷണം കഴിച്ചാലാണ് നല്ല ആരോഗ്യത്തോടെ ഇരിക്കാനാവുക എന്ന സംശയത്തിലാണ് ഭൂരിപക്ഷം പേരും. വര്‍ഷങ്ങളായി ഈ മേഖലയില്‍ പരീക്ഷണം നടത്തുന്ന ന്യൂട്രീഷണല്‍ എപിഡെമോളജിസ്റ്റ് കാരിന്‍ മൈക്കല്‍സ് പറയുന്നത് നല്ല ആരോഗ്യത്തിന് പശുവിന്‍ പാല്‍ ഒഴിവാക്കുക, ഒരു ബീര്‍ ദിവസം കഴിക്കാം എന്നാണ്.

യുസിഎല്‍എ ഫീല്‍ഡിംഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തില്‍ ജോലി ചെയ്യുന്ന ന്യൂട്രീഷണല്‍ എപിഡെമോളജിസ്റ്റ് ആണ് കാരിന്‍ മൈക്കല്‍. മൈക്കല്‍ പറയുന്നത് ഭൂരിപക്ഷവും വിശ്വസിക്കുന്ന ഭക്ഷണ ശീലങ്ങളും തെറ്റാണെന്നാണ്.

മനുഷ്യന്റെ ആരോഗ്യത്തിന് നല്ലതെന്ന് കരുതുന്ന പശുവിന്‍ പാല്‍ ഉപയോഗം നല്ലതെന്നാണ് കാരിന്‍ മൈക്കല്‍ പറയുന്നു. പശുവിന്‍ പാലിന്റെ രൂപം മനുഷ്യന് വേണ്ടി ഉള്ളതല്ലെന്നും മനുഷ്യന്റെ മാതാവിന്റെ പാലില്‍ നിന്നും വ്യത്യസ്തമാണ് ഇതെന്നും കാരിന്‍ മൈക്കല്‍ പറയുന്നു. പാല്‍ ഉപയോഗം നിരവധി കാന്‍സര്‍ രോഗങ്ങള്‍ക്ക്് വഴിവെക്കുമെന്നും ആല്‍മണ്ട്, സോയ മില്‍ക്ക് എന്നിവ വേണമെങ്കില്‍ മനുഷ്യന് ഉപയോഗിക്കാമെന്നും പറയുന്നു.


അതേ സമയം മദ്യത്തിന്റെ ഉപയോഗത്തെ കുറിച്ച് സാധാരണ കരുതുന്നതില്‍ നി്ന്ന് വ്യത്യസ്തമായ അഭിപ്രായമാണ് കാരിന്‍ മൈക്കല്‍ മുന്നോട്ട് വെക്കുന്നത്. കോറോണറി ആര്‍ട്ടറിയെ മദ്യം ശുചീകരിക്കുമെന്നും അതിനാല്‍ കോറോണറി അസുഖങ്ങള്‍ ഉണ്ടാവില്ലെന്നും കാരിന്‍ മൈക്കല്‍ പറഞ്ഞു. എന്നാല്‍ അധികമായാല്‍ കാന്‍സര്‍ ഉള്‍പ്പെടെ വരാം. അതിനാല്‍ ഒരു ബീര്‍, അല്ലെങ്കില്‍ അത് പോലെ അളവില്‍ മദ്യം കഴിക്കാമെന്നും കാരിന്‍ മൈക്കല്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തലസ്ഥാനം പുകയുന്നു, സംഘര്‍ഷസാധ്യത..

തി​രു​വ​ന​ന്ത​പു​രം: കഴിഞ്ഞ രാത്രിയിൽ തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നടന്ന ബിജെപിസിപിഎം സംഘർഷത്തിനു തുടർച്ചയായി ഇന്ന് പുലർച്ചെയോടെ ബി​ജെ​പി സം​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ന്‍റേത​ട​ക്കം ആ​റു വാ​ഹ​ന​ങ്ങ​ൾ അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു അക്രമികളുടെ അഴിഞ്ഞാട്ടം. പിന്നാലെ പുലർച്ചെ തന്നെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ മരുതംകുഴിയിലുളള വീടിനു നേരെയും ഒരു സംഘം അക്രമികൾ ആക്രമണം അഴിച്ചുവിട്ടു.
വ്യാഴാഴ്ച രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച സം​ഘ​ർ​ഷ​മാ​ണ് ത​ല​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​ത്. ആ​റ്റു​കാ​ൽ, കാ​ല​ടി, മ​ണ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച സം​ഘർഷം ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഇ​രു പാ​ർ​ട്ടി നേ​താ​ക്ക​ൻ​മാ​രു​ടെ​യും വീ​ടു​ക​ൾ​ക്ക് നേ​രെയുള്ള ആ​ക്ര​മ​ണ​മായി ക​ലാ​ശി​ക്കുകയായിരുന്നു.
കോ​ടി​യേ​രിയുടെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ടി​നു​നേ​രെ​യുണ്ടായ കല്ലേറിൽ കാ​റി​നും വീ​ടി​നും കേ​ടു​പ​റ്റി. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. കൂ​ടാ​തെ കാ​റി​ന്‍റെ ഗ്ലാ​സും ത​ക​ർ​ന്നു. അ​ക്ര​മം ന​ട​ക്കു​ന്പോ​ൾ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വീ​ട്ടി​ലുണ്ടായിരുന്നില്ല. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ ജില്ലയുടെ വിവിധ മേഖലകളിൽ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​കെ​ജി സെ​ന്‍റ​ർ, ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അക്രമം ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്പ​ർ​ജ​ൻ​കു​മാ​ർ സ​ന്ദ​ർ​ശി​ച്ചു.

Thursday, 27 July 2017

വന്‍ നിരോധിത നോട്ടുവേട്ട; രണ്ട് കോടി 71 ലക്ഷം രൂപയുമായി ആറ് പേര്‍ പിടിയില്‍

എറണാകുളം: എറണാകുളം ആലുവയില്‍ വന്‍ നിരോധിത നോട്ടുവേട്ട. രണ്ടേ മുക്കാല്‍ കോടിയോളം വരുന്ന നിരോധിത നോട്ടുമായി ആറ് പേര്‍ പോലീസ് പിടിയിലായി. ആലുവ സ്വദേശികളായ അനൂപ്, നിതിന്‍, ജിജു, ലൈല , മലപ്പുറം സ്വദേശികളായ അലി, അമീര്‍ എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ് രൂപീകരിച്ച ഷാഡോ പോലീസ് സംഘവും ആലുവ സിഐ വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആലുവ പറവൂര്‍ കവലയില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തെതുടര്‍ന്ന്,  പണവുമായി പോയ കാറിന് പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി

പിന്തുടര്‍ന്ന പോലീസ് സംഘം പറവൂര്‍ കവലയില്‍ വച്ച് കാര്‍ പിടികൂടി. നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. കമ്മീഷന്‍ പറ്റി നിരോധിത നോട്ടുകള്‍ മാറി നല്‍കുന്ന സംഘത്തിന്റെ ഭാഗമാണ് പ്രതികളെന്ന് പോലീസ് പറയുന്നു. പണം എത്തിയത് മലപ്പുറത്ത് നിന്നാണെന്നും ഇത് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.