Saturday, 19 August 2017

ബ്ലൂവെയ്ൽ; നിങ്ങൾ അറിയാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ !!!

ലോകത്തെ ഭീതിപ്പെടുത്തുന്ന ബ്ലുവെയ്‌ൽ ഗെയിം ശരിക്കും ഒരു ഗെയിമല്ലെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. ശരിക്കും ഡൗൺലോഡ് ചെയ്ത് കളിക്കുന്ന ഗെയിമോ, പ്ലേ സ്റ്റോർ, ഐസ്റ്റോർ പോലുള്ള ഇടങ്ങളിൽ നിന്ന് ലഭിക്കുന്ന ആപ്പോ അല്ല. മറിച്ച് ചാറ്റ്, ഫോറങ്ങൾ, സോഷ്യൽമീഡിയ വഴിയാണ് ഈ കില്ലർ മിഷൻ വ്യാപിക്കുന്നതും കണ്ടെത്തുന്നതും.

ബ്ലൂവെയ്ൽ ഗെയിമിനെക്കുറിച്ച് നിങ്ങൾ അറിയാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ

1. നിങ്ങളുടെ മൊബൈലിലേക്കോ കംപ്യൂട്ടർലേയ്ക്കോ ‍ഡൗൺലോഡ് ചെയുന്ന തരം ഒരു ഗെയിം/അപ്ലിക്കേഷൻ/സോഫ്റ്റ്‌വെയർ അല്ല ബ്ലൂവെയ്ൽ. മറിച്ച് നവ മാധ്യമങ്ങളിലൂടെ നിങ്ങളിലേക്കെത്തുന്ന ഒരു പ്ലാൻ ആണ്. ആ പ്ലാൻ അനുസരിച്ചു നിങ്ങളെ പ്രവർത്തിപ്പിക്കുകയാണ് ലക്‌ഷ്യം. 
2. ബ്ലൂവെയ്ൽ കളിക്കുന്നത് വഴി നിങ്ങളെ കൂടുതൽ അറിയുന്ന വെയ്ൽ അഥവാ അഡ്മിനിസ്ട്രേറ്റർ നിങ്ങൾ അറിഞ്ഞും അറിയാതെയും നിങ്ങളുടെ വ്യക്തിപരമായ രേഖകൾ കൈക്കലാക്കുന്നു. ഉദാഹരണത്തിന് നിങ്ങളുടെ ഫോണിലെ ചിത്രങ്ങൾ, വിഡിയോകൾ, മറ്റു സന്ദേശങ്ങൾ എന്നിവ. ഇതു ഉപയോഗിച്ച് ഇരയെ മാനസികമായി പീഡിപ്പിക്കാനും ഗെയിമിൽ നിലനിർത്താനും അവർക്ക് കഴിയുന്നു. 
3. ബ്ലൂവെയ്ൽ - ആരംഭം റഷ്യയിലെ സാമൂഹ്യ മാധ്യമങ്ങളിലെ (പേര് പരാമർശിക്കുന്നില്ല) രഹസ്യ ഗ്രൂപ്പുകളിൽ നിന്നുമാണ്.
4. 50 ഓളം വരുന്ന ചെറു ടാസ്കുകളിലൂടെ ഇര മരണഭയം ഇല്ലാതാകുകയും ഒടുവിലെ ടാസ്കിൽ അവർ സ്വയം മരണത്തിനു കീഴ്‌പ്പെടുകയും ചെയ്യുന്നു.
5. ക്യുറേറ്റർ/വെയ്ൽ ഇരയുടെ മരണ തീയതി മുൻകൂട്ടി അറിയിക്കും, അത് ഇര അനുസരിക്കുകയും ചെയ്യും.
6. തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെയാണ് ബ്ലുവെയ്ൽ സഞ്ചരിക്കുന്നത്, മരണപ്പെട്ട കുട്ടികൾ 'ബ്ലുവെയ്ൽ' ഇരകൾ ആണെന്ന് സ്ഥാപിക്കാൻ തെളിവുകൾ ബാക്കി വയ്ക്കാറില്ല. അവിടെയാണ് ക്യുറേറ്ററിന്റെ മറ്റൊരു ചതി ഒളിഞ്ഞിരിക്കുന്നത്.

7 . ഫേസ്ബുക്ക്, വാട്സാപ്പ്, ഗൂഗിൽ എന്നിവയ്ക്കപ്പുറമാണ് ഇന്റർനെറ്റ് എന്ന ലോകം. അവിടെയെത്തി ഇത്തരം മാരക ഗെയിംസിനെ നശിപ്പിക്കുക എന്നത് അസാധ്യമായി തുടരുന്നു.
8. ബ്ലുവെയ്ൽ ഏറ്റവും അധികം ടാർഗറ്റ് ചെയുന്നത് ആൺകുട്ടികളെ ആണ്.
9. ഗെയിന്റെ ഒരു ഘട്ടത്തിൽ കൂടെ ഉള്ളവരെയും ഗെയിമിലേക്ക് കൊണ്ടുവരാൻ ആവശ്യപെടുന്നു..! അവരാണ് പുതിയ ഇര...

Friday, 18 August 2017

പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..!!കൊച്ചി: കേരളത്തില്‍ കൊച്ചി കേന്ദ്രമാക്കി  പുരുഷ വേശ്യാവൃത്തി വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് ഇത്തരം ശരീരവ്യാപാരം പൊടിപൊടിക്കുന്നത് എന്നാണ് അറിയുന്നത്. മെയില്‍ എസ്‌കോര്‍ട്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ‘പുരുഷവാണിഭം’ കൊച്ചിക്ക് പുറമേ തിരുവനന്തപുരവും കോഴിക്കോടുമെല്ലാം അരങ്ങേറുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലും മുംബൈയിലും ചെന്നൈയിലുമെല്ലാം മെയില്‍ എസ്‌കോര്‍ട്ടിംഗ് എന്നത് പുതുമയല്ല. അതായത് വാടകയ്ക്ക് പുരുഷന്മാരെ ലഭിക്കും. ഭര്‍ത്താക്കന്മാരെന്ന വ്യാജേന ഒന്നോ രണ്ടോ ദിവസം പുരുഷന്മാര്‍ക്കൊപ്പം ചെലവിടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഇടപാടുകാര്‍. സ്വവര്‍ഗരതിയില്‍ താല്പര്യമുള്ളവരും കുറവല്ല. ആഡംബരവും അരാജകത്വവും നിറഞ്ഞ ജീവിതം നയിക്കുന്ന സ്ത്രീകളും സ്വവര്‍ഗരതിക്കാരും ചില സമ്പന്നരായ വീട്ടമ്മമാരുമാണ് പുരുഷന്മാരെ കാമപൂര്‍ത്തിക്കായി ദിവസവാടകയ്‌ക്കെടുക്കുന്നതിലേറെയും. ആരോഗ്യവും സൗന്ദര്യവുമുള്ള പുരുഷന്മാര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായും വിനോദസഞ്ചാരത്തിനായും കേരളത്തിലെത്തുന്നവരാണ് ഇടപാടുകാരില്‍ ചിലര്‍. ഐടി ഫീല്‍ഡില്‍ ജോലി നോക്കുന്നവരും ഇത്തരക്കാരെ തേടി പോകുന്നത് കുറവല്ല. ഒരു വര്‍ഷം മുമ്പ് ഇത്തരത്തിലൊരു സംഘത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്ന് കവടിയാര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നയാളാണ് പിടിയിലായത്. എന്നാല്‍, നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഇയാള്‍ പുറത്തിറങ്ങി. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണെന്നതാണ് മെയില്‍ എസ്‌കോര്‍ട്ടിംഗിന്റെ പ്രത്യേകത. പോക്കറ്റ് മണിക്കായി മെയില്‍ എസ്‌കോര്‍ട്ടിംഗിനായി പോകുന്ന കോളജ് വിദ്യാര്‍ഥികളുടെ എണ്ണവും കുറവല്ല. ഒരു രാത്രിക്ക് 5000 മുതല്‍ 10000 രൂപ വരെയാണ് പുരുഷന്മാര്‍ക്ക് നല്കുന്നത്. ഏജന്‍സിയുടെ കമ്മീഷന്‍ കഴിഞ്ഞാണിത്. ഇടപാടുകാര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ടിപ്പ് വേറെ. കൊച്ചിയിലെ ഒരു തിയറ്റര്‍ പരിസരത്തെ കോഫി ഹൗസ് ഇത്തരം മെയില്‍ എസ്‌കോര്‍ട്ടുകാരെ തപ്പാനെത്തുന്ന യുവതികളുടെ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ട്

വൈറല്‍ ആയി ഒരു കുറിപ്പ് ..!!


കെട്ടുന്നെങ്കില്‍ ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കെട്ടണം.... വെറും ചൊവ്വാദോഷക്കാരിയല്ല..... കെട്ടിന്‍റെ എട്ടാം നാള്‍ കെട്ടിയോന്‍ തട്ടിപ്പോവുമെന്ന് ജാതകത്തിലുള്ള ഒരു ചൊവ്വാദോഷക്കാരിയെ .... ! ആ എട്ടു ദിവസവും അവള്‍ ഞാന്‍ കെട്ടിയ താലി മുറുകെ പിടിച്ച് എനിക്കായി മനമുരുകി പ്രാര്‍ത്ഥിക്കും ..
ആ എട്ടു ദിവസവും ,വഴികണ്ണുമായി മുപ്പത്തിമുക്കോടി ദൈവങ്ങളേയും വിളിച്ച് അവളെന്‍റെ വരവും കാത്തിരിക്കും... ആ എട്ടു ദിവസവും അവളെന്‍റെ നെഞ്ചില്‍  കിടന്ന് ഉറങ്ങാതെ എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനമറിയും.... ആ എട്ടു ദിവസവും അവളുടെ ചുണ്ടുകള്‍ എനിക്കായി മാത്രം മന്ത്രിക്കും , ആ കണ്ണുകള്‍ എനിക്കായി മാത്രം  തുളുമ്പും , ആ ഹൃദയം എനിക്കായി മാത്രം തുടിക്കും , ആ കാതുകള്‍ എന്‍ സ്വരത്തിനായി മാത്രം കാതോര്‍ക്കും..... ആ എട്ടു നാള്‍ എനിക്കവള്‍ വാത്സല്ല്യമേകുന്ന അമ്മയാകും.... അനുസരിപ്പിക്കുന്ന അനിയത്തിയാവും... ശാസിക്കുന്ന ചേച്ചിയാവും.... എന്നിട്ടാ എട്ടാം നാളിന്‍റെ അന്ത്യയാമത്തില്‍ ഞങ്ങളൊരുമിച്ചാ മട്ടുപ്പാവില്‍ നിന്ന് ആകാശത്തേക്ക് നോക്കി ചൊവ്വയോട്  ഒരുപാട് നന്ദി പറയും, ഞങ്ങളുടെ മനസ്സുകളെ ഒരുമിച്ച് സ്നേഹിക്കാന്‍ പഠിപ്പിച്ചതിന് , ഞങ്ങളെ മനസ്സുകളെ ഒന്നായി ചിന്തിപ്പിച്ചതിന്, ഞങ്ങളുടെ ഹൃദയം ഒരുപോല്‍ തുടിപ്പിച്ചതിന് , എല്ലാത്തിനുമുപരി ഞങ്ങളുടെ ജീവിതത്തിന് ശക്തമായൊരു അടിത്തറയേകിയതിന്.... ആ നന്ദി പറച്ചില്‍ കേട്ടാവണം ഞങ്ങള്‍ക്കായി  ഒന്‍പതാം നാള്‍ പുലരേണ്ടത്.....!!.... ആ പുലരിയില്‍ നിന്നാവണം ഈ ജന്മം മുഴുവനുമുള്ള പുലരികള്‍ക്ക് തുടക്കം....!!

കടപ്പാട്: ഫേസ്ബുക്ക്

Wednesday, 16 August 2017

നന്മയുടെ കരങ്ങള്‍. .അത്യാവശ്യ സമയത്ത് കൈത്താങ്ങായി വന്ന അപരിചിതനായ ഓട്ടോഡ്രൈവറെ നന്ദിയോടെ ഓര്‍ക്കുകയാണ് ആദര്‍ശ്. ഒരു പരിച്ചയുമില്ലാതെ ഓട്ടോയില്‍ കയറി യാത്ര തുടങ്ങിയപ്പോഴും ആദര്‍ശ് കരുതിയിരുന്നില്ല പ്രഭാകരന്‍ ചേട്ടന്‍ തന്റെ  ജീവിതത്തിലെ മറക്കാന്‍പറ്റാത്ത ഒരാളായി മാറുമെന്നു. അവിചാരിതമായി എത്തിയ ആ കൈതാങ്ങിനു നന്ദി പറയുകയാണ്‌ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ  ആദര്‍ശ്. നന്മയുടെ അംശം  വറ്റാത്ത പ്രഭാകരന്‍ ചേട്ടനെ പോലെ ഉള്ളവര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നത് തന്നെ അശ്വാസകരവും അഭിമാനകരവും ആണ്.

ആദര്‍ശിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ :-

ഒരു പക്ഷേ നിങ്ങളിൽ പലരും അഭിമുഖീകരിച്ച ഒരു സന്ദർഭമാകും ഇത് . "ഈ ഫോട്ടോ യിൽ എന്നോടൊപ്പം കാണുന്ന വ്യക്തി പ്രഭാകരൻ ചേട്ടൻ.... ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു നിന്നും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ യാത്രയിലാണ് . എന്റെ ഒരു ആശയ പിശകു മൂലം എനിക്ക് ട്രെയിൻ നഷ്ട്ടപ്പെടും എന്ന അവസ്ഥയിൽ ആണ് ഞാൻ ഈ ചേട്ടന്റെ ഓട്ടോയിൽ എത്തുന്നത് സമയം ഈ മാസം 9 തീയതി വൈകുന്നേരം 4.33 ന്, എന്റെ ട്രെയിൻ കൊച്ചുവേളിയിൽ നിന്നും 4.45നും .... ട്രാഫിക് നിറഞ്ഞ സിറ്റി ട്രെയിൻ നഷ്ട്ടപ്പെടുമെന്ന് ഞാൻ ഏകദേശം ഉറപ്പിച്ചു. എന്നിട്ടും അദ്ദേഹം എന്നെ സമാധാനിപ്പിച്ച് യാത്ര തുടങ്ങിയിരുന്നു. ട്രാഫിക്കിനിടയിലൂടെ 4.47 അദ്ദേഹം എന്നെ സ്റ്റേഷനിലെത്തിച്ചു. അദ്ദേഹത്തിനു ഓട്ടോ കൂലി പോലും കൊടുക്കാതെ ഞാൻ അകത്തേക്ക് ഓടി.... അപ്പോഴേക്കും ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു: എന്റെ കണ്ണുകളെ സാക്ഷി നിർത്തി അത് പോകുന്നത് മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു. പിറകെ ഓടാൻ ശ്രമിച്ചെങ്കിലും അത് ഞാൻ ഉപേക്ഷിച്ചു.ഈ ബാംഗ്ലൂർ യാത്ര ഞാനും കുട്ടുകാരും പ്ലാൻ ചെയ്തത് അത്ര പ്രതീക്ഷയോടെ ആയിരുന്നു. പിന്നെ ആകെ അവശേഷിക്കുന്നത് 5 മണിക്ക് പുറപ്പെടുന്നത് യശ്വന്ത് എക്സ്പ്രസ്സാണ്, പക്ഷേ എന്റെ കൈയിൽ അവശേഷിക്കുന്നത് 150 രൂപ മാത്രമായിരുന്നു .... അടുത്തെങ്ങും ATM ഇല്ലായിരുന്നു'ATM അന്വേഷിച്ചു പോയാൽ ഈ െടയിനും നഷ്ടമാകും: ഈ യാത്രയും ഇല്ലാതാക്കും.... പൈസ ചോദിക്കാൻ പരിചയക്കാരാരുമില്ല.... ഡിജിറ്റൽ പ്രോസസ്സ് വർക്ക് ചെയ്യാത്ത അവസ്ഥയും .... അവസാനം ഒരു രക്ഷയുമില്ലാതെ ഞാൻ ചേട്ടനോട് തന്നെ കാശ് കടം ചോദിച്ച് .... വെറും 15 മിനിറ്റ് യാത്രാ ദൈർഘ്യത്തിൽ അദ്ദേഹം എനിക്ക് വച്ചു നീട്ടിയത് 500 രൂപ. നന്മയുടെ ഒരു കൈകളോ അതോ ദൈവത്തിന്റെ ഒരു കൈത്താങ്ങോ നല്കിയ ഒന്നാണ് ആ യാത്ര എന്നു പറയാൻ എനിക്കു തോന്നിയ നിമിഷം... ഒരു മൊബൈൽ നമ്പറിൽ മാത്രം 500 രൂപ നല്കിയും യാത്രയ്ക്ക് ഇനിയും കാശ് വേണമോ എന്ന് ചോദിച്ച ഈ ചേട്ടന്റെ ആ നന്മയും'' നന്മ നിറഞ്ഞ മനസ്സും നമ്മളിൽ പലരും വിവിധ സന്ദർഭങ്ങളിൽ അറിഞ്ഞിട്ടുണ്ടാകും. അതാണ് പറയുന്നത് ചിലർ "നമ്മളെ വിസ്മയിപ്പിക്കും തന്റെ പ്രവർത്തികളിലൂടെ " ഒരു നന്ദി കൊണ്ട് അവസാനിപ്പിക്കുന്നില്ല:

Tuesday, 15 August 2017

സ്വര്‍ണ്ണമല കണ്ടെത്തി, പവന് 5000 രൂപ ആകും!!!


മാറ്റ്‌സമോ: 60 കിലോമീറ്റർ ചുറ്റളവിൽ 4800 അടി ഉയരമുള്ള സ്വർണ മല ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ലോകത്തിൽ നിലവിൽ ഉപയോഗത്തിലിരിക്കുന്ന സ്വർണത്തിന്റെ നൂറ് മടങ്ങ് ഇരട്ടി സ്വർണശേഖരമുള്ള മലയാണ് ദക്ഷിണാഫ്രിക്കയിലെ മാറ്റ്‌സമോ കൾച്ചറൽ വില്ലേജിലെ കാടുകളിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഈ സ്വർണ മലയിൽ ഖനനം തുടങ്ങാൻ വേണ്ട സജീകരണങ്ങൾ നടത്താൻ പ്രാദേശിക സർക്കാർ നിർദേശം നൽകി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഖനനത്തിനു വേണ്ട സജീകരണങ്ങളുമായി മുന്നിൽ നിൽക്കുന്നത്. ഈ വൻ നിധി ശേഖരം പുറത്തു വന്നാൽ ലോകത്തിലെ സ്വർണ വില 5000 ഇന്ത്യൻ രൂപയിൽ താഴെയാകുമെന്നാണ് റിപ്പോർട്ട്.

ദക്ഷിണ അഫ്രിക്കയിലെ കൾച്ചറൽ വില്ലേജായ മാറ്റ്‌സമോയുടെ ഉൾകാടുകളിൽ ആദിവാസി ഗോത്രസമൂഹത്തിന്റെ സംരക്ഷണയിലുള്ള മലമുകളിൽ സ്വർണ സാന്നിധ്യം കണ്ടതിനെ തുടർന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷക സംഘം പരിശോധന നടത്തി വരികയായിരുന്നു. 100 കിലോമീറ്ററിലേറെ ചുറ്റളവുള്ള പതിനായിരം അടി ഉയരമുള്ള വൻ മലയാണ് ഇത്. ഈ മല പൂർണമായും കാടുകളാൽ ചുറ്റപ്പെട്ട് കിടക്കുകയാണ്.

അതുകൊണ്ടു തന്നെ ഈ മലയിലെ സ്വർണ സാന്നിധ്യം ഇതുവരെയും കണ്ടെത്തിയിരുന്നുമില്ല. ഈ കാടിനുള്ളിൽ കടക്കുന്നവരെ വിദ്യാഭ്യാസമില്ലാത്ത പുറം ലോകവുമായി ബന്ധമില്ലാത്ത ആദിവാസികളാണ് ഇതുവരെ നേരിട്ടിരുന്നത്. ഇവർക്കു പ്രാഥമിക വിദ്യാഭ്യാസം അടക്കം നൽകിയാണ് ഇപ്പോൾ ഗവേഷകർ കുന്നിൻ മുകളിലെ സ്വർണ സാന്നിധ്യം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഇതേ തുടർന്നു കഴിഞ്ഞ മാസമാണ് ഗവേഷക സംഘം തങ്ങളുടെ പ്രാഥമിക ഗവേഷണം പൂർത്തിയാക്കിയത്. നൂറ് കിലോമീറ്റർ വിസ്ത്രിതിയുള്ള മലയിൽ 60 കിലോമീറ്റർ വരെയുള്ള ഭാഗം സ്വർണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് 4800 അടി ഉയരം വരെ സ്വർണ സാന്നിധ്യമുണ്ടെന്നും ഗവേഷകർ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

പ്രകൃതിയ്ക്കും മലയ്ക്കും നാശമുണ്ടാകാത്ത രീതിയിൽ സ്വർണ ഖനനം ആരംഭിക്കുന്നതിനായാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
സ്വർണഖനനം പൂർത്തിയായാൽ ഏതാണ് 60 ബില്യൺ കോടിയുടെ സ്വർണശേഖരം ഇവിടെ നിന്നു ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പ്രതീക്ഷിക്കുന്ന സ്വർണം ലഭിച്ചാൽ രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ വില അയ്യായിരം ഇന്ത്യൻ രൂപയിൽ താഴെയാകുമെന്നാണ് റിപ്പോർട്ട്.

Monday, 14 August 2017

ടെന്‍ഷന്‍ കുറക്കാന്‍ ഒരു സിംപിള്‍ ടെക്നിക്


മാനസിക  സമ്മര്‍ദ്ദം ഇന്ന് സര്‍വ വ്യാപിയാണ്. ഭാര്യയ്ക്ക് വീട്ടിലെ ടെന്‍ഷന്‍, ഭര്‍ത്താവിന് ഓഫീസിലെ ടെന്‍ഷന്‍, കുട്ടികള്‍ക്ക് പഠനത്തിന്റെ ടെന്‍ഷന്‍. പല വഴികളിലായി ടെന്‍ഷന്‍ പടര്‍ന്നുകിടക്കുകയാണ്. ആണുങ്ങള്‍ ടെന്‍ഷന്‍ അകറ്റാന്‍ മദ്യപാനത്തിലും പുകവലിയിലും അഭയംതേടുമ്പോള്‍ സ്ത്രീകള്‍ എല്ലാം ഉള്ളില്‍ ഒതുക്കുന്നു. അവസാനം രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവുമടക്കം രോഗങ്ങളുടെ രൂപത്തില്‍ ജീവന് തന്നെ ഭീഷണിയാകുന്നു.
പെട്ടെന്നുണ്ടാകുന്ന ടെൻഷൻ കുറക്കാൻ സഹായിക്കുന്ന ലളിതമായ മാർഗം ഇതാ... ഈ വീഡിയോ കണ്ടോളു. 

Sunday, 13 August 2017

16 വയസുളള സ്വന്തം മകളെ ബലാത്സംഗം ചെയ്ത പ്രതിക്ക് ശിക്ഷ വിധിച്ച് പെണ്കുട്ടിയുടെ അച്ഛൻ.

പൂനെ :  പ്രായപൂർത്തിയാകാത്ത തന്റെ മകളെ ബലാത്സംഗം ചെയ്ത 17 കാരനെ പെണ്കുട്ടിയുടെ അച്ഛൻ നടുറോഡിൽ  വെട്ടിക്കൊന്നു. പീഡനം നടന്നു നാലുമാസം കഴിഞ്ഞപ്പോൾ പ്രതി ജാമ്യത്തിൽ ഇറങ്ങിയിരുന്നു. നിഗേഷ് നാഗനാഥ്‌ ഗാൽകെ ആണ് പട്ടാപ്പകൽ കൊല്ലപെട്ടത്.

പ്രതിയുടെ കുടുംബത്തിന്റെ മുന്നിൽവച്ചാരുന്നു സംഭവം നടന്നത്. പ്രതിയെ രക്ഷിക്കാൻ എത്തിയ മാതാപിതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. പീഡനത്തിന് ഇരയായ പെണ്കുട്ടിയും ആക്രമിക്കാൻ രംഗത്തുണ്ടായിരുന്നു. സംഭവത്തിനു ശേഷം ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്.

16 കാരിയായ പെണ്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. ഇരയായ പെണ്കുട്ടിയുടെ ബന്ധുകൂടിയാണ് പ്രതി. പ്രതിക്ക് പ്രായപൂർത്തിയാകാത്തത് കാരണം ബാലനീതി വകുപ്പ് ജാമ്യം നൽകി.

പ്രാണരക്ഷാർത്ഥം വീടിന്റെ പിൻവാതിലിലൂടെ ഓടിയ പ്രതിയെ പിന്തുടർന്ന് കൊലപ്പെടുത്തുക ആയിരുന്നു. പ്രതിയുടെ രക്ഷിതാക്കളുടെ മൊഴിയിൽ ഇരയുടെ അച്ഛനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പെണ്കുട്ടിക്കെതിരെ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല